വടകര മുൻ എംഎൽഎ എംകെ പ്രേംനാഥ് അന്തരിച്ചു
1 min readകോഴിക്കോട്: വടകര മുൻ എംഎൽഎയും എൽജെഡി സംസ്ഥാന വൈസ് പ്രസിഡന്റുമായ എംകെ പ്രേംനാഥ് അന്തരിച്ചു. 74 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയോടെയാണ് അന്ത്യം സംഭവിച്ചത്. വടകര ചോമ്പാല തട്ടോളിക്കര സ്വദേശിയായ അദ്ദേഹം 2006-2011 കാലത്താണ് നിയമസഭയിൽ വടകര മണ്ഡലത്തെ പ്രതിനിധീകരിച്ചത്. വടകര റൂറൽ ബാങ്ക് പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു.