ഇരിവേരിയിൽ ചന്ദനമരം മുറിച്ചു കടത്തിയ സംഭവത്തിൽ 2 പേർ അറസ്റ്റിൽ

1 min read
Share it

ഇരിവേരിയിൽ ചന്ദനമരം മുറിച്ചു കടത്തിയ സംഭവത്തിൽ 2 പേർ അറസ്റ്റിൽ.
അറസ്റ്റിലായത് ചന്ദനമരമോഷണത്തിലെ പ്രധാന കണ്ണികൾ

ചക്കരക്കൽ : ഇരിവേരിയിൽ ചന്ദനമരം മുറിച്ചു കടത്തിയ സംഭവത്തിൽ 2 പേർ അറസ്റ്റിൽ.
ശിവപുരം വെമ്പിടിത്തട്ടിൽ സ്വദേശികളായ എം.ലിജിൻ (29), കെ.വി.ശ്രുതിൻ (29) എന്നിവരെയാണ് ചക്കരക്കൽ പോലീസ് സബ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്.

ഇരിവേരിയിലെ കേളോത്ത് വീട്ടിൽ കെ.നാണുവിന്റെ വീട്ടുവളപ്പിലെ ചന്ദനമരമാണ് മുറിച്ചുകടത്തിയത്. ഇവിടത്തെ സിസിടിവി കേമറകളും കോഴിമുട്ടകളും കവർന്നിരുന്നു. ഈ മാസം 16 ന് പുലർച്ചെയായിരുന്നു സംഭവം.
വീടിനു മുന്നിലുളള പറമ്പിലെ വർഷങ്ങൾ പ്രായ മുള്ള ചന്ദനമരമാണ് മുറിച്ചുകടത്തിയത്. ഇതിന്റെ ശിഖരങ്ങൾ ഇവിടെ തന്നെയിട്ടിരുന്നു. വീടിനുമുന്നിൽ സ്ഥാപിച്ച രണ്ടു സിസിടിവി കേമറക ളുടെ വയറുകൾ മുറിച്ചുമാറ്റിയാണ് ചന്ദനമരം മുറിച്ചുമാറ്റിയത്. കാമറകൾ മോഷ്ടാക്കൾ കൊണ്ടുപോയിരുന്നു. വീടിനു മുന്നിലുളള ഷെഡിൽ സൂക്ഷിച്ചതായിരുന്നു 60 കോഴിമുട്ടകൾ. ഷെഡിന്റെ പൂട്ട് പൊളിച്ചായിരുന്നു മോഷണം നടത്തിയത്
അറസ്റ്റിലായത് ചന്ദനമരമോഷണത്തിലെ പ്രധാന കണ്ണികളാണെന്നും
ചക്കരക്കൽ
ഇരിവേരിയിൽ ചന്ദനമരം മുറിച്ചു കടത്തിയ സംഭവത്തിൽ അറസ്റ്റിലായവർക്ക് ജില്ലയിലെ ചന്ദനമര
മോഷണത്തിലെ പ്രധാനകണ്ണികളാണെന്നും ചക്കരക്കൽ ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീജിത്ത് കെടേരി പറഞ്ഞു.

നാല് പേരിൽ ഇനി രണ്ട്പേരെ കൂടി പിടികൂടാനുണ്ട്. ധർമശാല കെഎപി ക്യാമ്പിലെ ചന്ദനമരം, കതിരൂരിലെ ചന്ദന മോഷണത്തിലും ഇവർക്കു പങ്കുള്ളതായി സംശയിക്കുന്നു.
പകൽ ബൈക്കിൽ കറങ്ങി രാത്രി മോഷ്ടിക്കുകയാണ് ഇവരുടെ രീതി. സൈബർസെൽ സഹായത്തോടെയാണ് പിടികൂടിയത്.
ചക്കരക്കൽ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി,
എസ് ഐമാരായ പവനൻ, രാജീവൻ, ബാബു പ്രശാന്ത്, നിശാന്ത് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!