ഇന്ത്യക്ക് മൂന്നാം സ്വര്‍ണം; ചരിത്രമെഴുതി ഇന്ത്യയുടെ അശ്വാഭ്യാസ ടീം

 

ഹാങ്ചൗ | 2023 ഏഷ്യന്‍ ഗെയിംസില്‍ മൂന്നാം സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ. അശ്വാഭ്യാസ ടീമിനത്തിലാണ് ഇന്ത്യ ഒന്നാമത് എത്തിയത്. ഈ ഇനത്തില്‍ 41 വര്‍ഷത്തിനിടെ ഇന്ത്യ നേടുന്ന ആദ്യ സ്വര്‍ണമാണിത്. സുദിപ്തി ഹജേല, ദിവ്യകൃതി സിങ്ങ്, ഹൃദയ് ഛെദ്ദ, അനുഷ് അഗര്‍വാള എന്നിവരുടെ ടീമാണ് സ്വര്‍ണം നേടിയത്.

നാലാം ദിനം സെയ്‌ലിങ്ങില്‍ നേഹ ഠാക്കൂര്‍ വെള്ളിയും ഇബാദ് അലിയും വിഷ്ണു ശരവണനും വെങ്കലവും സ്വന്തമാക്കിയിരുന്നു. നിലവില്‍ മൂന്ന് സ്വര്‍ണവും നാല് വെള്ളിയും എട്ട് വെങ്കലവും ഉള്‍പ്പെടെ 15 മെഡലുകളാണ്‌ ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.

പുരുഷ ഹോക്കിയില്‍ ഇന്ത്യ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിജയം നേടി. ഗ്രൂപ്പ് മത്സരത്തില്‍ സിങ്കപ്പുരിനെ ഒന്നിനെതിരേ 16 ഗോളുകള്‍ക്ക് തകര്‍ത്തു. ജൂഡോ വനിതാ വിഭാഗത്തില്‍ തൂലിക മന്നും പുരുഷ വിഭാഗത്തില്‍ അവതാര്‍ സിങ്ങും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. 4×100 മെഡ്ലെ റിലേയില്‍ ഇന്ത്യയുടെ നീന്തല്‍ ടീം ഫൈനലിൽ എത്തിയിട്ടുണ്ട്. ഹീറ്റ്സില്‍ രണ്ടാം സ്ഥാനം നേടിയാണ് ഇന്ത്യ ഫൈനലിൽ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *