നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകൾ തൂങ്ങിമരിച്ച നിലയിൽ

ചെന്നൈ: തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ്ആന്റണിയുടെ മകൾ തൂങ്ങി മരിച്ച നിലയിൽ. പ്ലസ് ടു വിദ്യാർഥിനിയായ കുട്ടി മാനസിക സമ്മർദം മൂലം ആത്മഹത്യ ചെയ്തെന്നാണ് വിവരം. ചെന്നൈ ടിടികെ റോഡിലെ വീട്ടിൽ ഇന്നു പുലർച്ചെ മൂന്നു മണിയോടെയാണ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ്കണ്ടെത്തിയത്.

ഉടൻതന്നെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *