ക്ലിന്റ് ബാല ചിത്രരചനാ മത്സരം
1 min readക്ലിന്റ് ബാല ചിത്രരചനാ മത്സരം
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ക്ലിന്റ് സ്മാരക സംസ്ഥാന ബാലചിത്രരചനാ മത്സരത്തിന്റെ ഭാഗമായി ജില്ലാ ശിശുക്ഷേമ സമിതി സെപ്റ്റംബർ 16ന് ജില്ലാതല മത്സരം സംഘടിപ്പിക്കുന്നു. രാവിലെ 10 മുതൽ 12 മണി വരെ കണ്ണൂർ ചിൻമയ ബാലഭവനിലാണ് മത്സരം.
രാവിലെ 8.30ന് രജിസ്‌ട്രേഷൻ തുടങ്ങും. ജനറൽ ഗ്രൂപ്പ് പച്ച (അഞ്ചാം ക്ലാസ്-എട്ടാം ക്ലാസ്), വെള്ള (ഒമ്പത്-12), നീല (13 -16), പ്രത്യേകശേഷി വിഭാഗം മഞ്ഞ (അഞ്ച്-10), ചുവപ്പ് (11-18) എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായാണ് മത്സരം. പ്രത്യേകശേഷി വിഭാഗത്തിനുള്ള മഞ്ഞ, ചുവപ്പ് ഗ്രൂപ്പിൽ ഓരോ വിഭാഗത്തിനും ഒന്നിലധികം വൈകല്യമുള്ളവർ, മാനസിക വെല്ലുവിളി നേരിടുന്നവർ, കാഴ്ച വൈകല്യമുള്ളവർ, സംസാരവും കേൾവിക്കുറവും നേരിടുന്നവർ എന്നിങ്ങനെ നാല് ഉപവിഭാഗങ്ങളുണ്ടാവും.
മത്സര ദൈർഘ്യം രണ്ട് മണിക്കൂർ. സ്‌കൂളിൽ നിന്ന് എത്ര കുട്ടികൾക്കുവേണമെങ്കിലും മത്സരത്തിൽ പങ്കെടുക്കാം. വരക്കാനുള്ള പേപ്പർ ശിശുക്ഷേമ സമിതി നൽകും. സാധനസാമഗ്രികൾ മത്സരാർഥികൾ കൊണ്ടുവരണം.
ജലഛായം, എണ്ണഛായം, പെൻസിൽ എന്നിവ വരക്കാൻ ഉപയോഗിക്കാം. ജില്ലകളിലെ ഓരോ വിഭാഗത്തിലും ആദ്യ അഞ്ചു സ്ഥാനക്കാരുടെ രചനകൾ സംസ്ഥാന മത്സരത്തിനായി അയച്ചുകൊടുക്കും. ഇതിൽ നിന്നാണ് സംസ്ഥാനതല വിജയികളെ പ്രഖ്യാപിക്കുന്നത്.
മത്സരത്തിൽ പങ്കെടുക്കുന്നവർ സ്‌കൂൾ അധികൃതരുടെ സാക്ഷ്യപത്രവും പ്രത്യേകശേഷി വിഭാഗത്തിലുള്ളവർ വൈകല്യ സർട്ടിഫിക്കറ്റും കൊണ്ടുവരണം.
ഫോൺ: 9656061031, 9995808041