ഗുഡ്സ് ഓട്ടോയും കാറും കൂട്ടിയിടിച്ച് ഗുഡ്സ് ഡ്രൈവർ മരണപ്പെട്ടു
1 min readകണ്ണൂർ: ഗുഡ്സ് ഓട്ടോയും കാറും കൂട്ടിയിടിച്ച് ഗുഡ്സ് ഡ്രൈവർ മരണപ്പെട്ടു. അഴീക്കോട് മൂന്ന് നിരത്ത് സ്വദേശിയും ഏച്ചൂരിൽ താമസക്കാരനുമായ ഓലച്ചേരി ഹൗസിൽ സജീവൻ(58) ആണ് അപകടത്തിൽ മരിച്ചത്. ഇന്നലെ രാത്രി 7.15 ഓടെ മുണ്ടയാട് കെ എസ് ഇ ബി സബ്ബ് സ്റ്റേഷനടുത്തായിരുന്നു അപകടം സംഭവിച്ചത്.
മൂന്നു നിരത്തിൽ നിന്നും ഏച്ചൂരിലേക്കുള്ള യാത്രാ മധ്യേയാണ് അപകടം നടന്നത്. ഉടനെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം ഏച്ചൂരിലെ വസതിയിൽ എത്തിച്ച ശേഷം മൃതദേഹം മൂന്ന് നിരത്തിലേക്ക് കൊണ്ടുപോകും. വൈകീട്ടോടെ പള്ളിക്കുന്നുമ്പ്രം ശ്മശാനത്തിൽ സംസ്കരിക്കും. ഭാര്യ: ജ്യോതിനി. മകൻ: സംഗീത്