കണ്ണൂരിൽ ട്രെയിനിൽ യുവാവിന്റെ പരാക്രമം: അറസ്റ്റിൽ
1 min readകണ്ണൂരിൽ ട്രെയിനിൽ യുവാവിന്റെ പരാക്രമം:
ശുചിമുറി അടിച്ചു തകർത്തു;
കസ്റ്റഡിയിൽ എടുത്ത് ആർപിഎഫ്
കണ്ണൂർ: മയക്കുമരുന്നിന്റെ ലഹരിയിൽ ട്രെയിനിൽ യുവാവിന്റെ പരാക്രമം. കുർള -തിരുവനന്തപുരം എക്സ്പ്രസിന്റെ ശുചിമുറി ഇയാൾ അടിച്ചു തകർത്തു.
രാവിലെ 8:30 ഓടെയാണ് സംഭവം നടന്നത്. അതിക്രമം നടത്തിയ മംഗലാപുരം കാർവാർ സ്വദേശി സൈമണിനെ ആർ പി എഫ് കസ്റ്റഡിയിൽ എടുത്തു. കണ്ണൂരിൽ വെച്ച് ആർ പി എഫ് എസ് ഐ മനോജ് കുമാറിന്റെ നേതൃത്വത്തിലാണ് യുവാവിനെ കീഴടക്കിയത്.