ട്രാവൽ ഏജൻസികളെ കബളിപ്പിച്ചു ലക്ഷങ്ങൾ തട്ടിയ ആൾ കണ്ണൂർ പോലീസിന്റെ പിടിയിൽ
1 min readട്രാവൽ ഏജൻസികളെ കബളിപ്പിച്ചു ലക്ഷങ്ങൾ തട്ടിയആൾ കണ്ണൂർ പോലീസിന്റെ പിടിയിലായി തമിഴ്നാട് ഡിണ്ടികൽ പളനി സ്വദേശി കാർത്തിക് പങ്കജാക്ഷൻ ആണ് പിടിയിലായത്. കണ്ണൂർ ടൗൺ പോലീസിന്റെ നേതൃത്വത്തിലുള്ള സംഗമാണ് പ്രതിയെ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പിടികൂടിയത്.
കണ്ണൂർ സാന്റമോണിക്ക ട്രാവൽ ഏജൻസിയിൽ നിന്നും വിദേശരാജ്യങ്ങളിലേക്ക് ടിക്കറ്റ് എടുത്ത് ഏകദേശം 5 ലക്ഷത്തി അമ്പതിനായിരം രൂപയുടെ തട്ടിപ്പ് നടത്തിയതിനാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.ഇയാൾ മുംബൈ കേന്ദ്രീകരിച്ച് സ്വന്തമായി ഒരു പ്രൈവറ്റ് ട്രാവൽ ഏജൻസി നടത്തി വരികയാണ്. വിദേശരാജ്യങ്ങളിലേക്ക് പോകാൻ നിൽക്കുന്ന ആൾക്കാരെ കണ്ടെത്തി കണ്ണൂർ കാസർകോട് കോഴിക്കോട് എന്നിവിടങ്ങളിലെ ട്രാവൽ ഏജൻസികൾ മുഖേനെ ടിക്കറ്റുകൾ ക്രെഡിറ്റിൽ ബുക്ക് ചെയ്തു ആവശ്യക്കാർക്കും മറിച്ചു വിൽക്കുകയാണ് ഇയാൾ ചെയ്യുന്നത്. പണം കൈപ്പറ്റിയ ശേഷം കാർത്തിക്ക് ടിക്കറ്റ് ബുക്ക് ചെയ്ത ഏജനിക്ക് പണം നൽകാതെ മുങ്ങി നടക്കുകയാണ് പതിവ്.ഇയാൾ പയ്യന്നൂർ എറണാകുളം മധുര എന്നിവിടങ്ങളിലെ ട്രാവൽ ഏജൻസികളെയും സമാനമായി കബളിപ്പിച്ചിട്ടുണ്ട്.
ഏകദേശം 30 ലക്ഷം രൂപയോളം ഇയാൾ ഇത്തരത്തിലൂടെ കൈക്കലാക്കിയിട്ടുണ്ട്.
കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ പി എ ബിനുമോഹൻ. എസ് ഐ മാരായ നസീബ്, സവ്യാ സച്ചി , രതീഷ് ,. നാസർ , സിപിഒ രാജേഷ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.