മൂന്ന് പെണ്‍മക്കളുടെ കഴുത്തറുത്ത് പിതാവ് ജീവനൊടുക്കി
1 min readമൂന്ന് പെണ്‍മക്കളുടെ കഴുത്തറുത്ത് പിതാവ് ജീവനൊടുക്കി
കോട്ടയത്ത് മൂന്ന് പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ചു. പാലാ രാമപുരത്താണ് സംഭവം. രാമപുരം ചേറ്റുകുളം സ്വദേശി ജോമോൻ (40) ആണ് സ്കൂൾ വിദ്യാർത്ഥിനികളായ മൂന്ന് പെൺകുട്ടികളുടെ കഴുത്തറുത്ത ശേഷം തൂങ്ങിമരിച്ചത്.
ഗുരുതരമായി പരുക്കേറ്റ പെൺകുട്ടികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
13 ഉം പത്തും ഏഴും വയസ്സുള്ള പെൺകുട്ടികൾക്കാണ് പരുക്കേറ്റത്. ഇതിൽ ഏഴു വയസ്സുകാരി പെൺകുട്ടിയുടെ നില അതീവ ഗുരുതരമാണ്. ഭാര്യ ഉപേക്ഷിച്ചു പോയ ശേഷം മൂന്ന് പെൺമക്കളുമൊത്താണ് ജോമോൻ കഴിഞ്ഞ ഒന്നര വർഷമായി താമസിച്ചിരുന്നത്.