പുല്ലൂപ്പിക്കടവ് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

1 min read
Share it

പുല്ലൂപ്പിക്കടവ് പുഴയിൽ കൂട്ടുകാർക്കൊപ്പം വ്യാഴാഴ്ച്ച വൈകുന്നേരം കുളിക്കാനിറങ്ങി കാണാതായ അത്താഴക്കുന്ന് കല്ല് കെട്ട് ചിറ സ്വദേശി പൗക്കോത്ത് സനൂഫിന്റെ (24) മൃതദേഹം കണ്ടെത്തി.

വെളളിയാഴ്ച്ച മൂന്ന് മണിയോടെ പ്രധാന പാലത്തിന് അടിയിൽ മൃതദേഹം കാണുകയായിരുന്നു.
വാരം കടവ് ഭാഗത്ത് നിന്നും, നാട്ടുകാരായ തോണിക്കാർ മൃതദേഹം കണ്ടെത്തി കരയ്ക്കെത്തിക്കുകയും ചെയ്തു. ടൗൺ പോലീസ് ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം ഫയർ ഫോഴ്സ് അധി കൃതർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഇന്നലെ വൈകുന്നേരം 5 മണിയോടെ കുളിക്കാനിറങ്ങിയ സനൂഫ് അടിയൊഴുക്കിൽപ്പെടുകുകയായിരുന്നു. നാട്ടുകാർ നോക്കി നിൽക്കയാണ് വെള്ളത്തിൽ ഇറങ്ങിഅപകടത്തിൽ പ്പെട്ടത്.

നാട്ടുകാരും , അഗ്നി രക്ഷാ സേനയും , പോലീസും തിരച്ചിൽ നടത്തുകയും വെളിച്ചക്കുറവ് കാരണം രാത്രി 9 മണിയോടെ തിരച്ചിൽ നിർത്തുകയും ചെയ്തിരുന്നു.

സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറാണ് സനൂഫ്,
പിതാവ് : സലീം,
മാതാവ് :- ഫാത്തിമ
സഹോദരങ്ങൾ :- റുഖ് സാന, സലീന.

Loading

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!