തലശ്ശേരി പുന്നോലിൽ വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ചു

1 min read

തലശ്ശേരി പുന്നോലിൽ വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ചു

തലശ്ശേരി: തലശ്ശേരി പുന്നോലിൽ വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ചു. പുന്നോൽ കുറിച്ചിയിൽ ‘ഹിറ’യിൽ പി.എം. അബ്ദുന്നാസർ -മൈമൂന (ഉമ്മുല്ല) ദമ്പതികളുടെ മകൾ ഇസ്സ (17) ആണ് മരിച്ചത്. കണ്ണൂർ പഴയങ്ങാടി വാദി ഹുദ ഹയർ സെക്കൻഡറി സ്കൂൾ, വിളയാങ്കോട് ഇബ്നുഹൈത്തം അക്കാദമി വിദ്യാർഥിനിയാണ്.

ഇന്ന് പുലർച്ചെ പുന്നോൽ ഹോട്ടൽ കോരൻസിന് സമീപമാണ് ഇസ്സയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ന്യൂ മാഹി പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

സഹോദരങ്ങൾ: ഇഫ്തിഖാർ, ഇഫ്രത്ത് ജഹാൻ, ഇർഫാന (ദുബായ്).

ഡോക്ടർ സി വി രഞ്ജിത്തിന് വീണ്ടും ലോക റെക്കോർഡ്

Leave a Reply

Your email address will not be published. Required fields are marked *