കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട: 2 പേർ പിടിയിൽ

1 min read

കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട: 2 പേർ പിടിയിൽ

കണ്ണൂർ തളിപ്പറമ്പ് ഭാഗങ്ങളിൽ ആവശ്യക്കാർക്ക് മയക്ക് മരുന്നായ മെത്തംഫിറ്റമിൻ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ പണം മുൻകൂർ വാങ്ങി ഉപഭോക്താക്കൾക്ക് നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിക്ഷേപിച്ച് ഗൂഗിൾ ലോക്കേഷൻ നൽകി വിൽപന നടത്തി വന്ന സംഘത്തിലെ 2 പേരെയാണ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷറഫുദ്ദീൻ ടിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കണ്ണൂർ താളിക്കാവ് എന്ന സ്ഥലത്ത് വച്ച് 207.84 ഗ്രാം മെത്തഫിറ്റമിൻ കൈവശം വെച്ചതിന് പയ്യന്നൂർ വെള്ളോറ കരിപ്പാൽ കാവിന് സമീപമുള്ള മുഹമ്മദ് മഷൂദ്, തളിപ്പറമ്പ് കുറ്റിക്കോൽ എൽ പി സ്കൂളിന് സമീപം താമസിക്കുന്ന മുഹമ്മദ് ആസാദ് എന്നിവരെ അറസ്റ്റ് ചെയ്ത് കേസെടുത്തു. ഇവർക്ക് മയക്കുമരുന്ന് എത്തിച്ചു നൽകുന്ന സംഘത്തെക്കുറിച്ചും വിശദമായി അന്വേഷണം നടക്കുന്നു,

സംഘത്തിലെ മറ്റു പേരെ ഉടൻ അറസ്റ്റ് ചെയ്യും. പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടർ ടി .ഷിജു മോൻ ,അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ഷിബു കെ .സി, അബ്ദുൾ നാസർ ആർ. പി,CEO മാരായ ഷാൻ ടി കെ .ഗണേഷ് ബാബു പി വി, ഡ്രൈവർ സോൾ ദേവ് എന്നിവർ ഉണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *