കക്ക വാരാന്‍ പോയ യുവാവിനെ പുഴയില്‍ കാണാതായി

1 min read

കക്ക വാരാന്‍ പോയ യുവാവിനെ പുഴയില്‍ കാണാതായി

പഴയങ്ങാടി: ഏഴോം ബോട്ട് കടവിന് സമീപം അകത്തേകൈ വലിയകണ്ട പുഴയില്‍ കക്ക വാരുന്നതിനിടയില്‍ ഒഴുക്കില്‍പെട്ട് യുവാവിനെ കാണാതായി.

ഏഴോം പഞ്ചായത്തിന് സമീപമുള്ള കല്ലക്കുടിയന്‍ വിനോദ് (47) നെയാണ് കാണാതായത് കഴിഞ്ഞ ദിവസം 6 മണിയോടുകൂടി രണ്ട് സുഹൃത്തുക്കളോടൊപ്പം അകത്തേകൈ പുഴയില്‍ ഇറങ്ങുകയായിരുന്നു. പെട്ടെന്ന് ഉണ്ടായ അടിയെഴുക്കില്‍ വിനോദ് ഒഴുക്കില്‍പെട്ട മുങ്ങി.

രണ്ട് പേര്‍ നീന്തി രക്ഷപെട്ട് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു തുടര്‍ന്ന് തളിപ്പറമ്പില്‍ നിന്ന് എത്തിയ ഫയര്‍ ഫോഴ്‌സുo ,മത്സ്യത്തൊഴിലാളികളും നാട്ടൂകാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഇന്ന് രാവിലെ 9 മണിയോടെ തളിപ്പറമ്പ്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്‌സ് സംഘം തിരച്ചല്‍ ശക്തമാക്കിയിട്ടുണ്ട്.

ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി.ഗോവിന്ദന്‍, പഞ്ചായത്ത് അംഗം കെ.വി.രാജന്‍ എന്നിവര്‍ സ്ഥലത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *