കുപ്രസിദ്ധ കവർച്ചക്കാരൻ ചിറക്കൽ സ്വദേശി അട്ട ഗിരീഷിനെ എടക്കാട് പോലീസ് പിടികൂടി

കുപ്രസിദ്ധ കവർച്ചക്കാരൻ ചിറക്കൽ സ്വദേശി ഗിരീഷ്  അട്ട ഗിരീഷിനെ എടക്കാട് പോലീസ് ശനിയാഴ്ച പുലർച്ചെ കണ്ണൂർ നഗരത്തിൽ നിന്ന് പിടികൂടി

കണ്ണപുരം, വളപട്ടണം, കണ്ണൂർ ടൌൺ എടക്കാട് തുടങ്ങിയ സ്റ്റേഷൻ പരിധിയിൽ ഒട്ടനവധി ഭാവന ഭേദന കേസുകളിലെ പ്രതിയാണ് ഇന്ന് പുലർച്ചെ എടക്കാട് പോലീസിന്റെ പിടിയിലായ അട്ട ഗിരീഷ്.

2006 വർഷം മുതൽ ഭാവന ഭേദന കേസുകളിൽ ഉൾപ്പെട്ടായാണ്. ഇവിടെ കളവു നടത്തി തമിഴ്നാടിൽ ഒളിച്ചു താമസിക്കുകയായിരുന്നു പതിവ്.

ഭാര്യയുടെ മൊബൈൽ നമ്പർ പിന്തുടർന്നുവരികയായിരുന്നു പോലീസ്. ഇന്നലെ കണ്ണൂർ ടൗണിൽ രാത്രി 10 മണിയോടെ എത്തിയ പ്രതി ലോഡ്ജിൽ റൂമെടുഎടുത്ത കാര്യം മനസ്സിലാക്കിയ എടക്കാട് പോലീസ് പുലർച്ചെ 3 മണിക്ക് റൂമിലെത്തി പിടികൂടുകയായിരുന്നു.

2014 ൽ എടക്കാട് എടക്കാട് പോലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ് നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *