പഴയങ്ങാടി എരിപുരത്ത് കാര്‍ ഇടിച്ച് വഴിയാത്രക്കാരി മരിച്ചു
1 min read
പഴയങ്ങാടി എരിപുരത്ത് കാര്‍ ഇടിച്ച് വഴിയാത്രക്കാരി മരിച്ചു
പഴയങ്ങാടി പയ്യന്നൂർ KSTP റോഡിൽ എരിപുരത്ത് കാര്‍ ഇടിച്ച് വഴിയാത്രക്കാരി മരിച്ചു. വി വി ഭാനുമതി ആണ് മരിച്ചത്. 58 വയസ്സായിരുന്നു
വെള്ളിയാഴ്ച്ച രാവിലെ സൊസൈറ്റിയില്‍ പാല്‍ വിതരണം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഭാനുമതി റോഡ് മുറിച്ച് കടക്കവേ കാര്‍ ഇടിക്കുകയായിരുന്നു. കാര്‍ ഭാനുമതിയെ 200 മീറ്ററോളം വലിച്ചിഴച്ചു. ഉടനെ ഓടിക്കൂടിയ നാട്ടുകാർ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം മാടായിപ്പാറ പൊതുശ്മശാനത്തില്‍ ഇന്നു വൈകുന്നേരം ആറ് മണിക് നടക്കും . ഭര്‍ത്താവ്: വിശ്വനാഥന്‍, മക്കള്‍: ലേജുലേഖ, ലതിക, ലിജേഷ്. മരുമക്കള്‍: കെ വി സന്തോഷ്‌കുമാര്‍, എം വി സന്തോഷ്‌കമാര്‍, ഷാമിനി.
കൂടുതൽ വാർത്തകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്ത് whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
