പിടിച്ചാല്‍ കിട്ടാതെ സ്വര്‍ണം: പവന് 63,240 രൂപയായി

1 min read
Share it

പിടിച്ചാല്‍ കിട്ടാതെ സ്വര്‍ണം: പവന് 63,240 രൂപയായി

സ്വർണ വില പിടിച്ചാല്‍ കിട്ടാത്ത ഉയരത്തിലേക്ക് കുതിക്കുന്നു. ബുധനാഴ്ച പവന്റെ വില 760 രൂപ കൂടി 63,240 രൂപയിലെത്തി.ഗ്രാമിന്റെ വിലയാകട്ടെ 95 രൂപ വർധിച്ച്‌ 7,905 രൂപയുമായി. ഇതോടെ പണിക്കൂലിയും ജിഎസ്ടിയും ഉള്‍പ്പടെ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 68,000 രൂപയോളം നല്‍കേണ്ടിവരും. നാല് ആഴ്ചക്കിടെ ഏഴായിരം രൂപയുടെ വർധനവാണ് സ്വർണ വിലയില്‍ ഉണ്ടായത്. ട്രംപിന്റെ വ്യാപാര നയത്തിലെ ആശങ്കകളാണ് സ്വർണ വിലയിലെ കുതിപ്പിന് പിന്നില്‍. ലോകത്തെ രണ്ട് വലിയ സമ്ബദ്വ്യവസ്ഥകള്‍ തമ്മിലുള്ള വ്യാപാര സംഘർഷം ലഘൂകരിക്കാനുള്ള ചർച്ചകള്‍ക്ക് തിടുക്കമില്ലെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതോടെ ആഗോളതലത്തില്‍ ആശങ്കവർധിക്കുകയും ചെയ്തു. താരതമ്യേന സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വർണത്തിന്റെ ഡിമാന്റ് കൂടാൻ ഈ അനിശ്ചിതത്വം ഇടയാക്കി. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 2,853 ഡോളർ പിന്നിടുകയും ചെയ്തു.

കൂടുതൽ വാർത്തകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്ത് whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Loading

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!