ചെറുകുന്നിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു
1 min read
ചെറുകുന്നിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു
കണ്ണൂർ ചെറുകുന്നിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. കണ്ണപുരം മൊട്ടമ്മൽ സ്വദേശി ബാലകൃഷ്ണനാണ് മരിച്ചത്. 67 വയസായിരുന്നു. തിങ്കളാഴ്ച്ച രാവിലെ രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. കണ്ണൂര്‍ നിന്ന് പഴയങ്ങാടിയിലേക്ക് പോവുകയായിരുന്നസ്വകാര്യ ബസിടിച്ചാണ് ബാലകൃഷ്ണൻ അപകടത്തില്‍പ്പെട്ടത്.
രാവിലെ വീട്ടിൽ നിന്ന് ചെറുകുന്നിലെത്തിയതായിരുന്നു. തുടർന്ന് റോഡിൻ്റെ മറുഭാഗത്തേക്ക് പേവുന്നതിനിടെയാണ് അതിവേഗതയിലെത്തിയ ബസ് ഇടിച്ചത്. ഇടിയുടെന്ന ആഘാതത്തിൽ മീറ്ററുകളോളം അകലെ തെറിച്ചു വീണ ബാലകൃഷ്ണനെ ഉടനെ ആശുപതിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പരേതനയായ എം. വി. കൃഷ്‌ണൻ നായരുടെയും ലക്ഷ്മി അമ്മയുടെയും മകനാണ്
ഭാര്യ: തങ്കമണി (തൃച്ചംബരം) മക്കൾ: പ്രവീൺ (സിവിൽ പോലിസ് ഓഫിസർ വളപട്ടണം), പ്രജീഷ് (ഗൾഫ്) മരുമകൾ: മനിഷ (ചെറുവച്ചേരി) സഹോദരി: പരതേയായ സരോജിനി
സംസ്കാരം ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് സമുദായ ശ്മശാനത്തിൽ
കൂടുതൽ വാർത്തകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്ത് whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
