കണ്ടെത്തിയത് 400 പവനോളം സ്വർണ്ണവും ഒന്നേകാൽ കോടി രൂപയും
1 min read
വളപട്ടണം മന്നയിലെ അഷ്‌റഫിൻ്റെ വീട്ടിൽ നിന്ന് കവർന്നത് പരാതിയിൽ പറഞ്ഞതിനേക്കാൾ കൂടുതൽ സ്വർണ്ണവും പണവും. 300 പവൻ സ്വർണവും 1 കോടി രൂപയും കവർന്നതായാണ് പരാതിയിൽ പറഞ്ഞത് . എന്നാൽ 400 പവനോളം സ്വർണ്ണവും 1 കോടി 28 ലക്ഷത്തോളം രൂപയുമാണ് കണ്ടെത്തിയത്. അയൽവാസിയായ പ്രതിയായ ലിജേഷ് വീട്ടിലെ കട്ടിലിനടിയിൽ പ്രത്യേക അറയുണ്ടാക്കിയാണ് മോഷണ മുതൽ സൂക്ഷിച്ചത്. കീച്ചേരിയിലെ കവർച്ച തെളിയാത്തതാണ് സമാന രീതിയിൽ വീണ്ടും മോഷണം നടത്താൻ പ്രതിയെ പ്രേരിപ്പിച്ചത്.
കൂടുതൽ വാർത്തകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്ത് whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
