കെ എസ് ഇ ബി അടിയന്തിരമായി നെറ്റ് മീറ്റർ എത്തിക്കണം: ജോസ് ചെമ്പേരി
1 min read
കെ എസ് ഇ ബി അടിയന്തിരമായി നെറ്റ് മീറ്റർ എത്തിക്കണം: ജോസ് ചെമ്പേരി
വൈദ്യുതി ബോർഡിൻ്റെ നിർദ്ദേശപ്രകാരം പല വിട്ടുടമകളും ബോർഡിൽ 1000 രൂപയും 18 ശതമാനം ജി എസ് ടിയും അടച്ച് അനുമതി വാങ്ങിയാണ് പുരപ്പുറത്ത് സോളർ സ്ഥാപിച്ചത്. തുടർന്ന് ഒരു കിലോവാട്ടിന് 1000 രൂപയും ജിഎസ്ടിയും എന്നതോതിൽ അടച്ച് രജിസ്റ്റർ ചെയ്ത് ഉല്ലാദനം തുടങ്ങി.
കൂടുതൽ വാർത്തകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്ത് whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
വീട്ടാവശ്യം കഴിഞ്ഞ് ബാക്കി വൈദ്യുതി ബോർഡിന് കൈമാറണമെങ്കിൽ നെറ്റ്മീറ്റർ സ്ഥാപിക്കണം. നെറ്റ് മീറ്റർ സ്റ്റോക്കിലെന്ന ബോർഡിൻ്റെ മറുപടിക്ക് ന്യായീകരണമില്ലെന്ന് കേരള കോൺഗ്രസ്(എം) നേതാവ് ജോസ് ചെമ്പേരി പറഞ്ഞു. വൈദ്യുതിക്ക് ക്ഷാമം വരാൻ പോകുന്ന കാലത്ത് സോളാറിലൂടെ ഉല്പാദിപ്പിക്കുന്ന വൈദ്യുതി വാങ്ങി സംഭരിക്കാൻ കഴിയാതെവരുന്നത് ബോർഡിൻ്റെ കഴിവുകേടാണെന്നും ജോസ് ചെമ്പേരി പറഞ്ഞു.
ആരവിനെ അന്വേഷിച്ച് ബാംഗ്ലൂർ പോലീസ് തോട്ടടയിലെ കിഴുന്നയിൽ എത്തി
