തീവണ്ടി തട്ടി യുവതി മരിച്ചു; പേരിന്റെ സാമ്യത്തില്‍ മകളെന്ന ആധിയിലെത്തിയ സമീപവാസി കുഴഞ്ഞുവീണ്‌ മരിച്ചു

1 min read
Share it

തീവണ്ടി തട്ടി യുവതി മരിച്ചു; പേരിന്റെ സാമ്യത്തില്‍ മകളെന്ന ആധിയിലെത്തിയ സമീപവാസി കുഴഞ്ഞുവീണ്‌ മരിച്ചു

വടകര : തീവണ്ടി തട്ടി സ്ത്രീ മരിച്ചതിനുപിന്നാലെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സമീപവാസിയായ റിട്ട. അധ്യാപകൻ കുഴഞ്ഞുവീണുമരിച്ചു.

വടകര പുതുപ്പണം പാലോളിപ്പാലത്താണ് സംഭവം. പാലോളിപ്പാലത്തെ ആക്കൂന്റവിട ഷർമിള (48)യാണ് ബുധനാഴ്ച വൈകീട്ട് ആറുമണിയോടെ തീവണ്ടി തട്ടി മരിച്ചത്.

ഏഴുമണിയോടെയാണ് നാട്ടുകാർ വിവരമറിയുന്നതും ഷർമിളയെ കണ്ടെത്തുന്നതും. ഈ സമയത്ത് ഇവിടെയെത്തിയ കറുകയില്‍ കുറ്റിയില്‍ രാജൻ മാസ്റ്ററാണ് (73) കുഴഞ്ഞുവീണുമരിച്ചത്. ഇദ്ദേഹത്തിന്റെ ഒരു മകളുടെ പേര് ഷർമ്യയെന്നാണ്. മകളാണോ അപകടത്തില്‍പ്പെട്ടതെന്ന ആധിയോടെയാണ് ഇദ്ദേഹം എത്തിയത്. പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ വടകര സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൂടുതൽ വാർത്തകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്ത് whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

കുടുംബശ്രീ യോഗത്തിനുശേഷം സമീപത്തെ ഒരു മരണവീട്ടില്‍ പോയി തിരിച്ചുവരുന്നതിനിടെയാണ് ഷർമിളയെ തീവണ്ടിതട്ടിയത്. എന്നാല്‍, സമീപവാസികള്‍ ആരും ഇത് കണ്ടില്ല. സംഭവത്തിന് സാക്ഷിയായ ലോക്കോ പൈലറ്റ് വിവരം വടകര റെയില്‍വേ സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. തുടർന്ന് ആർ.പി.എഫ്. സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തിയശേഷമാണ് ശർമിളയെ തീവണ്ടിതട്ടിയനിലയില്‍ കണ്ടത്. ഈ വിവരമറിഞ്ഞാണ് സമീപത്തുള്ള രാജൻ സ്ഥലത്തെത്തിയത്.

അംഗജനാണ് മരിച്ച ശർമിളയുടെ ഭർത്താവ്. മക്കള്‍: കാവ്യ, കൃഷ്ണ. ഇരിങ്ങല്‍ സ്കൂള്‍ റിട്ട. അധ്യാപകനാണ് രാജൻ. സി.പി.എം. കറുക ബ്രാഞ്ചംഗമാണ്. ഭാര്യ: ജയ. മക്കള്‍: ഷർമ്യ, റിഞ്ചു. മരുമക്കള്‍: സോനു (ചോയ്സ് ഓട്ടോ പാർട്സ്), രാജേഷ് (യു.എല്‍.സി.സി.എസ്.).

കർണാടകയിൽ മലയാളികൾസഞ്ചരിച്ച കാറിലേക്ക് ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പയ്യന്നൂർ സ്വദേശികൾക്ക് പരിക്ക്

Loading

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!