മണ്ഡലകാല ആധ്യാത്മിക സഭക്ക് തുടക്കമായി

1 min read
Share it

മണ്ഡലകാല ആധ്യാത്മിക സഭക്ക് തുടക്കമായി

ചിറക്കൽ : 41 ദിവസം നീണ്ടു നിൽക്കുന്ന മണ്ഡലകാല ആദ്ധ്യാത്മിക സഭക്ക് ചിറക്കൽ ചാമുണ്ഡി കോട്ടത്ത് തുടക്കം കുറിച്ചു.ചിറക്കൽ കോവിലകം വലിയ രാജ സി കെ രാമവർമ്മ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഡോ:സുമ സുരേഷിന്റെ പ്രാർത്ഥനാ ഗാനാലാപനത്തോടെ ആരംഭിച്ച ചടങ്ങിനു സുരേഷ് രവിവർമ്മ അധ്യക്ഷത വഹിച്ചു.പത്മശ്രീ എസ്ആർഡി പ്രസാദ് മുഖ്യാതിഥിയായിരുന്നു.

ഡോ:സി കെ അശോക വർമ്മ ആശംസാ ഭാഷണം നടത്തി.വർണാശ്രമത്തിലെ പുരുഷാർത്ഥങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ പ്രഭാഷണം നടത്തി. ഡിസംബർ 27 വരെ നീണ്ടുനിൽക്കുന്ന ആധ്യാത്മിക സഭയിൽ സന്യാസി ശ്രേഷ്ഠൻമാരും, 25 ൽപരം ആദ്ധ്യാത്മിക പ്രഭാഷകരും വിവിധ വിഷയങ്ങളെ അധികരിച്ച് പ്രഭാഷണം നടത്തും.

കൂടുതൽ വാർത്തകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്ത് whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Loading

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!