കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കെ കെ രത്‌നകുമാരിയെ തെരഞ്ഞെടുത്തു
1 min read
കണ്ണൂർജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കെ കെ രത്‌നകുമാരിയെ തെരഞ്ഞെടുത്തു. നിലവിലെ ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷയായ കെ കെ രത്നകുമാരി യുഡിഎഫ് സ്ഥാനാർഥി കോൺഗ്രസിലെ ജൂബിലി ചാക്കോയെ പരാജയപ്പെടുത്തിയാണ് പ്രസിഡന്റായത്.
എൽഡിഎഫിന് 16 വോട്ടുകൾ ലഭിച്ചപ്പോൾ യുഡിഎഫിന് ഏഴ് വോട്ടുകളാണ് ലഭിച്ചത്. പ്രസിഡന്റായിരുന്ന പി പി ദിവ്യ രാജിവച്ചതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ്. നടത്തിയത്. കണ്ണൂർ എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്ത കേസിൽ ഒന്നാം പ്രതിയായതിനെ തുടർന്നാണ് പി.പി.ദിവ്യ രാജി വെച്ചത് ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ കോടതിജാമ്യ വ്യവസ്ഥയിലെ ഉപാധികൾ കാരണം പി.പി. ദിവ്യ വിട്ടു നിന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യൻ പുതിയ പ്രസിഡൻ്റിനെ ഹാരമണിയിച്ചു അഭിനന്ദിച്ചു. എൽ.ഡി.എഫ് നേതാക്കളായ എം.വി ജയരാജൻ എം.സുരേന്ദ്രൻ, സി.പി സന്തോഷ് കുമാർ, കെ. സുരേശൻ എന്നിവർ രത്നകുമാരിയെ ഷാൾ അണിയിച്ചു അഭിനന്ദിച്ചു. കലക്ടർ അരുൺ കെ. വിജയൻ തെരഞ്ഞെടുപ്പ് നടപടികളിൽ മുഖ്യവരണാധികാരിയായി.
കൂടുതൽ വാർത്തകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്ത് whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
