വെട്ടേറ്റ് ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാര്‍ഥിനി മരിച്ചു
1 min readവെട്ടേറ്റ് ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാര്‍ഥിനി മരിച്ചു; രണ്ട് തവണ ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല
കൊച്ചി: പെരുമ്ബാവൂരില്‍ യുവാവ് വീട്ടില്‍ക്കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാര്‍ഥിനി മരിച്ചു.
രായമംഗലം സ്വദേശിനി അല്‍ക്ക അന്ന ബിനു (19) ആണ് മരിച്ചത്. സെപ്റ്റംബര്‍ അഞ്ചിനായിരുന്നു സംഭവം. പെണ്‍കുട്ടിയെ വെട്ടിയെ ബേസില്‍ എന്ന യുവാവ് അന്ന് തന്നെ വീടിനുള്ളില്‍ തൂങ്ങി മരിച്ചിരുന്നു. ഇരുവരും മുൻപ് പ്രണയത്തിലായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. പെണ്‍കുട്ടി ബന്ധത്തില്‍ പിന്മാറിയതിന്‍റെ പകയാണ് ആക്രമണത്തിന് കാരണമായത്.
തലക്ക് വെട്ടേറ്റ പെണ്‍കുട്ടിക്ക് രണ്ട് തവണ ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവ ദിവസം ഉച്ചയ്ക്ക് 12 ഓടെ പെണ്‍കുട്ടിയുടെ വീട്ടില്‍ ആയുധവുമായി കടന്ന യുവാവ് ആക്രമണം അഴിച്ചുവിടുകയായിരുന്നു. പെണ്‍കുട്ടിക്ക് പുറമേ മുത്തശിക്കും മുത്തശനും വെട്ടേറ്റിരുന്നു. പെണ്‍കുട്ടിയുടെ തലക്കാണ് വെട്ടേറ്റിരുന്നത്. സംഭവത്തിന് പിന്നാലെ പൊലീസ് അക്രമിയുടെ വീട്ടിലെത്തിയപ്പോഴാണ് യുവാവ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.