അഖിലഭാരത ശ്രീമദ് ഭാഗവത മഹാസത്രം നിർവ്വഹണ സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു
1 min readഅഖിലഭാരത ശ്രീമദ് ഭാഗവത മഹാസത്രം നിർവ്വഹണ സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു.
ചിറക്കൽ: ഡിസമ്പർ മൂന്ന് മുതൽ പതിനാല് വരെ ചിറക്കൽ സോമേശ്വരി ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രം നിർവ്വഹണ സമിതി ഓഫീസിന്റെ ഉദ്ഘാടനം കേരള സംസ്ഥാന മുന്നോക്ക സമുദായ കോർപ്പറേഷൻ ഡയറക്ടർ കെ.സി സോമൻ നമ്പ്യാർ നിർവ്വഹിച്ചു.
സംഘാട സമിതി വർക്കിംഗ് ചെയർമാൻ രവീന്ദ്രനാഥ് ചേലേരി അദ്ധ്യക്ഷത വഹിച്ചു. കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. സുരേഷ് കുമാർ , അച്ച്യുതൻ നമ്പാർ, എന്നിവർ ആശംസ അർപ്പിച്ചു. ജനറൽ കൺവീനൽ കെ.വി.മുരളീ മോഹൻ സ്വാഗതവും, ചിറക്കൽ കോവിലകം സി കെ സുരേഷ് വർമ്മ നന്ദിയും പറഞ്ഞു. കാട്ടാമ്പള്ളി റോഡിൽ പുഴാതി എ.വി.സെന്ററിലാണ് നിർവ്വഹണ സമിതി ഓഫീസ് പ്രവർത്തിക്കുന്നത്.