സ്വാതന്ത്ര്യ സമരസ്മൃതി സംഗമം നടത്തി
1 min readസ്വാതന്ത്ര്യ സമരസ്മൃതി സംഗമം നടത്തി
കണ്ണപുരം : കണ്ണപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രഭാതഭേരിയും സ്വാതന്ത്ര്യ സമര സ്മൃതി സംഗമവും സ്മൃതിജാഥയും നടത്തി. കീഴറ വായനശാലക്കുസമീപം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാജേഷ് പാലങ്ങാട്ട് ദേശീയപതാക ഉയർത്തി.
ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ പി.ബാലറാം,മണ്ഡലം ഭാരവാഹികളായ വി.വി.രവീന്ദ്രൻ , സന്തോഷ് വള്ളുവൻകടവ്, പി.കെ.സുധാകരൻ, പ്രജിത ദിനേശൻ, കെ.ശശികുമാർ , കെ.പി.തോമസ് എന്നിവർ പ്രസംഗിച്ചു. ഇന്ദിരാജി സ്തൂപത്തിനു സമീപം യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി കൺവീനർ ടി. ബാലൻ പതാക ഉയർത്തി. കീഴറ കൂലോം പരിസരത്ത് യൂത്ത് സെന്റർ കീഴറയുടെ ആഭിമുഖ്യത്തിൽ ജില്ലാ തല ക്രോസ് കൺട്രി മത്സരം നടത്തി.
സെന്റർ പ്രസിഡന്റ് പ്രജീഷ് കീഴറ പതാക ഉയർത്തി. തുടർന്ന് കീഴറ സ്കൂളിലെ കുട്ടികൾക്ക് പായസദാനം നടത്തി. വൃക്ഷത്തൈ വിതരണം മുതിർന്ന കർഷകൻ പി.വി. ലക്ഷ്മണൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു. കാപ്പാടൻ ശശിധരൻ, ഒ. കേശവൻ, യൂത്ത്സെന്റർ സെക്രട്ടറി പി. നവനീത്, ഒ.ജി.കീഴറ എന്നിവർ പ്രസംഗിച്ചു. ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ കല്യാശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് ദിനു മൊട്ടമ്മൽ പതാക ഉയർത്തി. വി.വി.ജയരാജൻ, എ. ജനാർദ്ദനൻ , രാജൻ കാരക്കുന്ന്, മുഹമ്മദ് റാഫി എന്നിവർ നേതൃത്വം നൽകി.