കയരളം നോർത്ത് എഎൽപി സ്കൂളിന്റെ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു
1 min read
മയ്യിൽ▾ കയരളം നോർത്ത് എഎൽപി സ്കൂളിന് പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ തറക്കല്ലിടലും പി കെ ദേവകിയമ്മ മെമ്മോറിയൽ കാഷ് അവാർഡ് വിതരണവും സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു.
മുൻ മന്ത്രി പി കെ ശ്രീമതി അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി ഇ പി ജയരാജൻ കാഷ് അവാർഡ് വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രവി മാണിക്കോത്ത്, എ പി സുചിത്ര, തളിപ്പറമ്പ് സൗത്ത് എഇഒ കെ കെ രവീന്ദ്രൻ, പി കെ ഗൗരി, എ ഒ ജീജ, പി കെ ദിനേശ്, ഇ നിഷ്കൃത, ടി പി പ്രശാന്ത്, കെ ശ്രീലേഖ എന്നിവർ സംസാരിച്ചു.
പി കെ ദേവകിയമ്മ മെമ്മോറിയൽ എജുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന 2,500 രൂപയുടെ കാഷ് അവാർഡിന് മുഹമ്മദ് അയാൻ റഹീസ്, മുസ്തഫ ഗഫൂർ, കെ വി കാർത്തിക്, എം മുഹമ്മദ് റൈഹാൻ, മുഹമ്മദ് ഹിഷാം എന്നിവർ അർഹരായി.
