കാഴ്ച പരിമതി നേരിടുന്നവർക്ക് പ്രത്യേക സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്ത സ്മാർട് ഫോണുകളുടെ വിതരണം നടന്നു
1 min readകണ്ണൂർ ജില്ല പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കാഴ്ച പരിമതി നേരിടുന്നവർക്ക് പ്രത്യേക സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്ത സ്മാർട് ഫോണുകളുടെ വിതരണം നടന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.
സ്മാർട്ട് ഫോൺ ഇന്ന് എല്ലാ മേഖലകളിലും വ്യാപകമാണ്.
നിരവധി സർക്കാർ സംവിധാനങ്ങൾ ഓൺലൈനായി ലഭ്യമാകുന്ന ഈ കാലത്ത്
കാഴ്ചപരിമിതരെക്കൂടി സർക്കാർ സേവന പരിധിയിൽ കൊണ്ടുവരിക എന്ന ലക്ഷ്യം കൂടെയുണ്ടെന്ന് പി പി ദിവ്യ പറഞ്ഞു.
തിരഞ്ഞെടുത്ത 64 പേർക്കാണ് Smart Phone വിതരണം ചെയ്തത്. കൂടാതെ ബ്രെയിൽ ലിപി ഉപയോഗിച്ചുള്ള 10 പുസ്തകങ്ങൾ തയ്യാറാക്കുന്നതിൻ്റെ പണിപ്പുരയിലാണ് ജില്ല പഞ്ചായത്ത്. വൈസ് പ്രസിഡൻ്റ് അഡ്വ ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു.
കേരള ഫെററേഷൻ ഓഫ് ദ ബ്ലൈൻ്റ് ഭാരവാഹി മുരളീധരൻ മാസ്റ്റർ, സാമൂഹ്യ നീതി ഓഫീസർ, സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻമാർ, മെമ്പർമാർ, ഉദ്യോഗസ്ഥാർ തുടങ്ങിയവർ പങ്കെടുത്തു.