കോഴിക്കോട് NIT-യില്‍ അധ്യാപകന് കുത്തേറ്റു; അക്രമത്തിന് പിന്നില്‍ പൂര്‍വവിദ്യാര്‍ഥി

1 min read
Share it

കോഴിക്കോട് എൻ.ഐ.ടിയില്‍ അധ്യാപകന് കുത്തേറ്റു. സിവില്‍ എൻജിനിയറിങ് വിഭാഗം പ്രൊഫസർ ജയചന്ദ്രനാണ് കുത്തേറ്റത്.

പൂർവ വിദ്യാർഥിയായ തമിഴ്നാട് സ്വദേശി വിനോദ് കുമാറാണ് കുത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15 ഓടെയാണ് സംഭവം.

അധ്യാപനെ ആക്രമിച്ച വിനോദിനെ കുന്ദമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ അധ്യാപകനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!