വഴിയോരക്കച്ചവടക്കാർ കേരള പ്രദേശ് വഴിയോര വ്യാപാരത്തൊഴിലാളി കോൺഗ്രസ് ഐ എൻ ടി യു സി യുടെ നേതൃത്വത്തിൽ കണ്ണൂർ കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി
1 min readവഴിയോര കച്ചവടക്കാരെ ജീവിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് വഴിയോരക്കച്ചവടക്കാർ കേരള പ്രദേശ് വഴിയോര വ്യാപാരത്തൊഴിലാളി കോൺഗ്രസ് ഐ എൻ ടി യു സി യുടെ നേതൃത്വത്തിൽ കണ്ണൂർ കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി.
പൃഥ്വിരാജ് മികച്ച നടൻ; ബീന ചന്ദ്രൻ, ഉർവശി മികച്ച നടി: അവാർഡുകൾ വാരിക്കൂട്ടി ആടുജീവിതം
വഴിയോര കച്ചവട തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കുക, മുഴുവൻ തൊഴിലാളികൾക്കും ഐഡന്റിറ്റി കാർഡ് അനുവദിക്കുക, സ്ട്രീറ്റ് വെൻഡേഴ്സ് ആക്ട് പ്രകാരം തൊഴിൽ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ മുദ്രാവാക്യങ്ങൾ ഉയർത്തി നടന്ന മാർച്ച് ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് ഡോക്ടർ ജോസ് ജോർജ് പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു –
എം പ്രഭാകരൻ അധ്യക്ഷത വഹിച്ചു. എടി നിഷാത്ത്, ടി ശങ്കരൻ, സി വിജയൻ, യുകെ ജലജ , സി ടി ഗിരിജ, ഷമീർ പള്ളിപ്രം, വികാസ് അത്താഴക്കുന്ന് എന്നിവർ സംസാരിച്ചു.