പാരീസ് ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഇന്ത്യക്കായി വെള്ളി മെഡൽ ഉറപ്പാക്കിയ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി
1 min readപാരീസ് ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഇന്ത്യക്കായി വെള്ളി മെഡൽ ഉറപ്പാക്കിയ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി
പാരീസ് | പാരീസ് ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഇന്ത്യക്കായി വെള്ളി മെഡൽ ഉറപ്പാക്കിയ, ഫൈനലില്‍ മത്സരിക്കാന്‍ തയ്യാറെടുത്ത വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി.
അനുവദനീയമായതിനേക്കാൾ ഭാരം കൂടിയെന്നതിന്റെ പേരിലാണ് 50 കിലോ വിഭാഗത്തില്‍ ഫൈനലില്‍ പ്രവേശിച്ച ഫോഗട്ടിനെ അയോഗ്യയാക്കിയത്.
മൂന്നാം ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഫോഗട്ട് ബുധനാഴ്ച രാത്രി 11.30ന് നടക്കേണ്ട ഫൈനലില്‍ അമേരിക്കൻ താരം സാറാ ഹില്‍ഡ്ബ്രാണ്ടുമായാണ് ഏറ്റുമുട്ടേണ്ടിയിരുന്നത്.
ബുധനാഴ്ച രാവിലെ നടന്ന ഭാര പരിശോധനയില്‍ അനുവദനീയം ആയതിനേക്കാൾ നൂറ് ഗ്രാം അധികമാണെന്ന് കണ്ടെത്തിയെന്ന് ഇന്ത്യന്‍ പരിശീലകന്‍ അറിയിച്ചു. ഒളിമ്പിക്‌സ് ഗുസ്തി ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്ര നേട്ടത്തില്‍ നില്‍ക്കെയാണ് ഫോഗട്ടിന് അയോഗ്യത നേരിടേണ്ടി വന്നിരിക്കുന്നത്.
പ്രീക്വാര്‍ട്ടറില്‍ നിലവിലെ ഒളിമ്പിക് ചാമ്പ്യനും 4 തവണ ലോക ചാമ്പ്യനുമായ ജപ്പാന്റെ താരം യുയി സുസാകിയെ അട്ടിമറിച്ചാണ് പാരീസില്‍ വിനേഷ് പോരാട്ടത്തിന് തുടക്കമിട്ടത്. ക്വാര്‍ട്ടറില്‍ മുന്‍ യൂറോപ്യന്‍ ചാമ്പ്യനായ ഒക്‌സാന ലിവാച്ചിനെയാണ് കീഴടക്കിയത്. സെമി ഫൈനലില്‍ ക്യൂബയുടെ ഗുസ്മാന്‍ ലോപ്പസ് യുസ്നിലിസിനെയും കീഴടക്കി.
സാധാരണയായി 53 കിലോഗ്രാം വിഭാഗത്തിലാണ് വിനേഷ് ഫോഗട്ട് മത്സരിച്ചിരുന്നത്. എന്നാല്‍ പാരീസ് ഒളിമ്പിക്സില്‍ അവര്‍ക്ക് 50 കിലോ ഗ്രാമിലാണ് യോഗ്യത ലഭിച്ചത്.
പോലീസുകാരൻ പോക്സോ കേസിൽ അറസ്റ്റിൽ