ക്വിസ് മത്സരങ്ങളിൽ നിന്ന് ലഭിച്ച പ്രതിഫലതുക ക്വിസ് മാസ്റ്റർ പാലയാടൻ ബാബു ഓണാഘോഷ വേദിയിൽ വച്ച് IRPC ക്ക് കൈമാറി
1 min readകണ്ണൂർ ജില്ലയിൽ 500 ൽ കൂടുതൽ വേദികളിൽ ക്വിസ് മത്സരങ്ങൾ നടത്തി ശ്രദ്ധ നേടിയ ക്വിസ് മാസ്റ്റർ പാലയാടൻ ബാബുവിന് ഈ വർഷം നടത്തിയ മത്സരങ്ങളിൽ നിന്ന് ലഭിച്ച പ്രതിഫലതുക 5000/- രൂപ വള്ളിത്തോട് ഓണാഘോഷ വേദിയിൽ വച്ച് IRPC ക്ക് കൈമാറി.
500 ൽ കൂടുതൽ വേദികളിൽ ക്വിസ് മത്സരങ്ങൾ നടത്താൻ സാധിച്ചതിൽ വളരെയേറെ സന്തോഷമുണ്ടെന്നും ഇനിയും ക്വിസ് മാസ്റ്ററായി തുടരുമെന്നും ബാബുപാലയാടൻ പറഞ്ഞു .ചടങ്ങിൽ IRPC കണ്ണപുരം ഈസ്റ്റ് ലോക്കൽ ചെയർമാൻ കെ ശിവദാസൻ തുക ഏറ്റു വാങ്ങി.
CPM കണ്ണപുരം ഈസ്റ്റ്ലോക്കൽ സെക്രട്ടറി ടി കെ ദിവാകരൻ, പാർട്ടി ഏരിയാ കമ്മിറ്റി അംഗം ടി.വി ലക്ഷ്മണൻ എന്നിവർ പങ്കെടുത്തു.