സംസ്ഥാന ശിഷ്യ ശ്രേഷ്ഠം പുരസ്കാരം വിബിൻ ജോണിന്

1 min read
Share it

സംസ്ഥാന ശിഷ്യ ശ്രേഷ്ഠം പുരസ്കാരം വിബിൻ ജോണിന്

ബത്തേരി: സംസ്ഥാനതലത്തിൽ മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാർത്ഥികൾക്ക്, മാസ്റ്റേഴ്സ് ഫൗണ്ടേഷൻ നൽകുന്ന ശിഷ്യ ശ്രേഷ്ഠ പുരസ്കാരത്തിന് കോളേജ് തലത്തിൽ സുൽത്താൻബത്തേരി ഡോൺ ബോസ് കോളേജിലെ സോഷ്യൽ വർക്ക് വിഭാഗം വിദ്യാർഥി വിബിൻ ജോൺ അർഹനായി. വിവിധ സന്നദ്ധ സംഘടനകളോടൊപ്പം സഹകരിച്ച് നടത്തിയ പ്രവർത്തനങ്ങളും, കോവിഡ്സമയത്തും അല്ലാതെയും സമൂഹത്തിൽ നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങളാണ് വിബിൻ ജോണിനെ പുരസ്കാരത്തിന് അർഹനാക്കിയത.് മുൻ പാഠപുസ്തക നിർമ്മാണ സമിതി അംഗവും റിട്ട, അധ്യാപകനും, വിദ്യാഭ്യാസ സാമൂഹിക പരിസ്ഥിതി പ്രവർത്തകനുമായ കെ ജി റെജി് (മണി മാഷ്) ആണ് ശിഷ്യ ശ്രേഷ്ഠം പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്. 2025 ഏപ്രിലിൽ പുരസ്കാരം സമ്മാനിക്കും, അമ്പലവയൽ ചിങ്ങവല്ലം സ്വദേശിയാണ്.. ജോൺ, പരേതയായ ലിസി ദമ്പതികളുടെ മകനാണ്.

കൂടുതൽ വാർത്തകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്ത് whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Loading

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!