കുന്നത്തൂർപാടിയിൽ ഇനി ഉത്സവരാവുകൾ

1 min read
Share it

കുന്നത്തൂർപാടിയിൽ ഇനി ഉത്സവരാവുകൾ

കുന്നത്തൂർപാടി തിരുവപ്പന മഹോത്സവത്തിന് തുടക്കമായി. താഴെ പൊടിക്കളത്ത് ചൊവ്വാഴ്ച വൈകിട്ട് കോമരം പൈങ്കുറ്റിവച്ചശേഷം വാദ്യമേളങ്ങളും വെടിക്കെട്ടുമായി പാടിയിൽ പ്രവേശിക്കൽ ചടങ്ങ് നടന്നു. തുടർന്ന് കരക്കാട്ടിടം വാണവർ, എസ് കെ കുഞ്ഞിരാമൻ നായനാർ, തന്ത്രി പോർക്കിളില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരി എന്നിവരെ പാടിയിലേക്ക് ആനയിച്ചു. തുടർന്ന് തിരുമുറ്റത്ത് തന്ത്രിയുടെ കാർമികത്വത്തിൽ കലശപൂജ നടത്തി. കോമരവും ചന്തനും മടപ്പുരയ്ക്കുള്ളിൽ പൈങ്കുറ്റിവച്ചശേഷം കൊല്ലൻ കങ്കാണിയറയുടെ തൂണിൽ ഇരുമ്പ് കുത്തുവിളക്ക് തറച്ചു.

നിങ്ങളുടെ സ്ഥാപനം ഏതുമാവട്ടെ 1500 വാട്സാപ്പ് ഗ്രൂപ്പ് വഴി ഒറ്റ ദിവസം കൊണ്ട് ഏഴരലക്ഷം ആളുകളിലേക്ക് നിങ്ങളുടെ പരസ്യം ഞങ്ങൾ എത്തിക്കാം. കൂടുതൽ വിവരങ്ങൾക്ക് വാട്സാപ്പ് ചെയ്യുക

കങ്കാണിയറയിലെ വിളക്ക് തെളിച്ചതോടെയാണ് ഉത്സവത്തിന് തുടക്കമായത്. തിങ്കളാഴ്ച രാത്രി മുത്തപ്പന്റെ നാല് ജീവിത ഘട്ടങ്ങളെ പ്രതിനിധീകരിച്ച് പുതിയ മുത്തപ്പൻ, പുറംകാല മുത്തപ്പൻ, നാടുവാഴീശ്ശൻ ദൈവം, തിരുവപ്പന എന്നിവ കെട്ടിയാടി. മറ്റ് ദിനങ്ങളിൽ വൈകീട്ട് ആറിന് ഊട്ടും വെള്ളാട്ടവും രാത്രി ഒമ്പതിന് തിരുവപ്പനയുമാണ് കെട്ടിയാടുക. ഒന്നിടവിട്ട ദിവസങ്ങളിൽ മൂലംപെറ്റ ഭഗവതിയും കെട്ടിയാടും. ജനുവരി 16ന് ഉത്സവം സമാപിക്കും. ആദ്യദിനം തിരുവപ്പന കാണാനായി ജില്ലയുടെ വിവിധഭാഗങ്ങളിൽനിന്ന് നിരവധി പേരാണെത്തിയത്.

Loading

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!