സദാനന്ദൻ മാസ്റ്റർക്ക് മരാർജി മന്ദിരത്തിൽ സ്വീകരണം നൽകി
1 min read
സദാനന്ദൻ മാസ്റ്റർക്ക് മരാർജി മന്ദിരത്തിൽ സ്വീകരണം നൽകി
കണ്ണൂർ: എല്ലാ മേഖലയിലും വികസനം എന്ന പ്രധാന മന്ത്രിയുടെ ആഗ്രഹം പൂർത്തീകരിക്കാനുള്ള ശ്രമമായിരിക്കും തന്റെ ഭാഗത്തു നിന്നുണ്ടാവുക എന്ന് നിയുക്ത രാജ്യസഭാംഗം സി സദാനന്ദൻ മാസ്റ്റർ.
ബിജെപി കണ്ണൂർ നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ നൽകിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം. രാവിലെ പയ്യാമ്പ ലത്ത് മാരാർജി സ്മൃതിമണ്ഡ പത്തിൽ അദ്ദേഹം പുഷ്പർച്ചനയും നടത്തി. സ്വീകരണ സമ്മേളനം ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ സി.കെ പത്മനാ ഭൻ ഉദ്ഘാടനം ചെയ്തു. ബിജെപി നോർത്ത് ജില്ലാ അധ്യക്ഷൻ കെകെ വിനോ ദ്കുമാർ അധ്യക്ഷനായി. ദേശീയ സമിതി അംഗങ്ങ ളായ സി രഘുനാഥ്, പി.കെ വേലായുധൻ, സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത്, ബിജെപി നോർത്ത് ജില്ലാ അധ്യക്ഷൻ കെകെ വിനോദ് കുമാർ, ടി.സി മനോജ് അജിത് സംസാരിച്ചു.
