ഓട്ടോ ലേബർ യൂനിയൻ സി ഐ ടി യു വിൻ്റെ നേതൃത്വത്തിൽ കണ്ണൂർ കോർപ്പറേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി
1 min read
റെയിൽവേ സ്റ്റേഷൻ റോഡിൽ മാലിന്യ പ്ലാൻ്റിലേക്ക് പോകുന്ന പൈപ്പ് ലൈനിൽ നിന്നും അഴുക്ക് വെള്ളം റോഡിലേക്ക് ഒഴുകുന്നതിൽ പ്രതിഷേധിച്ച് ഓട്ടോ ലേബർ യൂനിയൻ സി ഐ ടി യു വിൻ്റെ നേതൃത്വത്തിൽ കണ്ണൂർ കോർപ്പറേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. എ വി പ്രകാശൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഒരാഴ്ചയായി മാലിന്യ പ്ലാൻ്റിലേക്ക് പോകുന്ന പൈപ്പിലെ മൂടി വഴി മലിന ജലം പുറത്തേക്ക് ഒഴുകുന്നതായി ഓട്ടോ തൊഴിലാളികൾ പറയുന്നു. ഇതു വഴി യാത്ര ചെയ്യുന്നവർക്ക് ഏറെ ബുദ്ധിമുട്ടുകൾ നേരിടുന്നു.
വാഹനങ്ങൾ പോകുമ്പോൾ മലിന ജലം തെറിച്ച് ഓട്ടോറിക്ഷയടക്കമുള്ള യാത്രക്കാർക്കും കാൽനട യാത്രികർക്കും വഴി നടക്കാൻ കഴിയുന്നില്ല. വിഷയം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും ശാശ്വതമായ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇതിൽ പ്രതിഷേധിയ്യാണ് മാർച്ച് നടത്തിയത്.
പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ചിന് എൻ അജിത്ത്, ജംഷീർ, എ കെ ആരിഫ് എന്നിവർ നേതൃത്വം നൽകി. കോർപറേഷൻ ഓഫീസ് പരിസരത്ത് സമാപിച്ച മാർച്ചിൽ സി ഷരീഫ്, കെ പ്രവീൺ, എ ജ്യോതീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
കൂടുതൽ വാർത്തകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്ത് whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
