യോഗ പ്രദർശനവും സമാപനവും

1 min read
Share it

യോഗ പ്രദർശനവും സമാപനവും

വില്ല്യാപ്പള്ളി : കഴിഞ്ഞ ഒരു മാസമായി വില്ല്യാപ്പള്ളി പഞ്ചായത്തിലെ ഏഴാം വാർഡിൽ നടന്നുവന്ന യോഗ ക്ലാസ്സ്‌ ഇന്ന് സമാപിച്ചു.

സമാപനത്തിന്റെ ഭാഗമായി യോഗ പ്രദർശനവും, ക്ലാസിൽ പങ്കെടുത്തവരുടെ അനുഭവങ്ങൾ പങ്കു വയ്ക്കൽ ചടങ്ങും നടന്നു.

സമാപന ചടങ്ങ് പ്രസിഡന്റ്‌ കെ. കെ ബിജുള ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ രാഗിണി, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. അനീഷ് കുമാർ, യോഗ പരിശീലകൻ വിജിത്ത്. പി. പി, വികസന സമിതി കൺവീനർ രാജൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

സന്ധിവേദന, ഉറക്കക്കുറവ്, കൈകാൽ തരിപ്പ്, ടെൻഷൻ, തലവേദന എന്നീ ബുദ്ധിമുട്ടുകൾക്ക് യോഗ കൊണ്ട് ആശ്വാസം ലഭിച്ചുവെന്ന് പങ്കെടുത്തവർ അനുഭവം പങ്കുവച്ചു.

യോഗ ബാച്ചിന്റെ സ്നേഹോപഹാരമായി അംഗങ്ങൾ ആയുർവേദ ഡിസ്‌പെൻസറിക്ക് നെബുലൈസർ സമ്മാനിച്ചു.

ഗവ. ആയുർവേദ ഡിസ്‌പെൻസറി ആയുഷ് ഹെൽത്ത്‌ ആൻഡ് വെൽനെസ്സ് സെന്റർ, വില്ല്യാപ്പള്ളി പഞ്ചായത്ത്‌ എന്നിവർ സംയുക്തമായാണ് യോഗ ക്ലാസ്സ്‌ സംഘടിപ്പിച്ചത്.
നിങ്ങളുടെ സ്ഥാപനം ഏതുമാവട്ടെ 1500 വാട്സാപ്പ് ഗ്രൂപ്പ് വഴി ഒറ്റ ദിവസം കൊണ്ട് ഏഴരലക്ഷം ആളുകളിലേക്ക് നിങ്ങളുടെ പരസ്യം ഞങ്ങൾ എത്തിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

Loading

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!