നിർത്തിയിട്ടിരുന്ന സ്വന്തം വാഹനം പിന്നോട്ട് നീങ്ങിയത് പിടിച്ച് നിർത്താൻ ശ്രമിക്കുന്നതിന് ഇടയിൽ റോഡിൽ തലയിടിച്ച് വീണ് വയോധികന് ദാരുണാന്ത്യം

ചെറുപുഴ: നിർത്തിയിട്ടിരുന്ന സ്വന്തം വാഹനം പിന്നോട്ട് നീങ്ങിയത് പിടിച്ച് നിർത്താൻ ശ്രമിക്കുന്നതിന് ഇടയിൽ റോഡിൽ തലയിടിച്ച് വീണ് വയോധികന് ദാരുണാന്ത്യം.
തിരുമേനി മുതുവത്തെ ജോർജ് (76) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം.
ടൗണിൽ റോഡിന്റെ വശത്ത് വാഹനം നിർത്തിയിട്ടതിന് ശേഷം കടയിൽ നിന്ന് സാധനം വാങ്ങാൻ ഇറങ്ങിയതായിരുന്നു ജോർജ്.
റോഡിന്റെ മറുവശത്ത് എത്തിയതിന് ശേഷമാണ് വാൻ തനിയെ ഉരുണ്ട് വരുന്നത് കണ്ടത്. ഉടൻ വാൻ പിടിച്ച് നിർത്താൻ ശ്രമിക്കുന്നതിനിടെ ജോർജ് റോഡിൽ തലയടിച്ച് വീഴുകയായിരുന്നു. നാട്ടുകാർ ചേർന്ന് ചെറുപുഴയിലെ സ്വകാര്യ ആശുപ്രതിയിലും തുടർന്ന് കണ്ണൂരിലേക്കും കൊണ്ടുപോയെങ്കിലും ജോർജിനെ രക്ഷിക്കാനായില്ല.