കണ്ണൂരില്‍ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം: നിരവധി പേർക്ക് പരിക്ക്
1 min read
കണ്ണൂരില്‍ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം: നിരവധി പേർക്ക് പരിക്ക്
കണ്ണൂർ: കണ്ണൂർ പേരാവൂർ കല്ലേരി മലയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. കല്ലേരിമല ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപത് വെച്ചാണ് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചത്.
വയനാട് നിന്ന് വരികയായിരുന്ന കെഎസ്ആർടിസി ബസും വയനാടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസുമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു ബസ് ഡ്രൈവർക്കും സാരമായ പരിക്കേറ്റിട്ടുണ്ട്.
കൂടുതൽ വാർത്തകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്ത് whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
