സംഘാടക സമിതി രൂപീകരിച്ചു
1 min read
തീയ്യ ക്ഷേമസഭ രാമന്തളി യൂണിറ്റ് രൂപീകരണ സമ്മേളനത്തിന് മുന്നോടിയായിട്ടുള്ള സംഘാടക സമിതി യോഗം തീയ്യക്ഷേമസഭ സംസ്ഥാന ജനറൽ സെക്രട്ടറി വിനോദൻ തുരുത്തി ഉദ്ഘാടനം ചെയ്തു. രാമന്തളി പരത്തി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ പരത്തി ഭാസ്കരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.തീയ്യ ക്ഷേമസഭ സംസ്ഥാന കമ്മിറ്റി രക്ഷാധികാരി രവി കുളങ്ങര മുഖ്യപ്രഭാഷണം നടത്തി.
കൂടുതൽ വാർത്തകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്ത് whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
ചടങ്ങിൽ വെച്ച് മുതിർന്ന സമുദായംഗം എം ടി ജനാർദ്ദനന് സംസ്ഥാന ജനറൽ സെക്രട്ടറി വിനോദൻ തുരുത്തി ആദ്യ മെമ്പർഷിപ്പ് നൽകി. ചടങ്ങിൽ പിപി പുരുഷോത്തമൻ കെ പ്രഭാകരൻ എന്നിവർ സംസാരിച്ചു . സംഘാടക സമിതി ഭാരവാഹികൾ
ടി.ചന്ദ്രൻ (ചെയർമാൻ) പരത്തി ഭാസ്കരൻ (കൺവീനർ ) കെ പ്രഭാകരൻ(ഖജാൻജി )
