ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

1 min read
Share it

ഡൽഹി: ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ്മ നയിക്കുന്ന ഇന്ത്യൻ ടീമിൽ തിലക് വർമ്മയാണ് പുതുമുഖം. വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ മികച്ച പ്രകടനമാണ് തിലകിന് ​ഗുണമായത്. മലയാളി താരം സഞ്ജു സാംസൺ ടീമിന് പുറത്തായി. പരിക്കിന്റെ പിടിയിലായിരുന്ന ശ്രേയസ് അയ്യരും കെ എൽ രാഹുലും ഇന്ത്യൻ ടീമിൽ തിരിച്ചെത്തി. ഹാർദിക്ക് പാണ്ഡ്യ തന്നെയാണ് ഇന്ത്യൻ ടീമിന്റെ ഉപനായകൻ.

പേസർ പ്രസീദ് കൃഷ്ണ ടീമിൽ ഇടം പിടിച്ചപ്പോൾ സ്പിന്നർ യൂസ്വേന്ദ്ര ചഹൽ ഒഴിവാക്കപ്പെട്ടു. കുൽദീപ് യാദവും രവീന്ദ്ര ജഡേജയും ടീമിലുണ്ട്. സമീപകാലത്ത് ഇന്ത്യൻ ടീമിനെതിരെ വിമർശനങ്ങൾ ഉന്നയിച്ച രവിചന്ദ്രൻ അശ്വിൻ ടീമിലില്ല. 17 അം​ഗ ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ടീമിൽ ഇടമില്ലെങ്കിലും 18-ാമനായി സഞ്ജുവിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. ബാക്ക് അപ്പ് താരമാണ് സഞ്ജു.

ഇന്ത്യൻ ടീം: രോഹിത് ശർമ്മ(നായകന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യർ, ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഇഷാന്‍ കിഷന്‍, കുല്‍ദീപ് യാദവ്, അക്സർ പട്ടേല്‍, ഷർദുല്‍ താക്കൂർ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, പ്രസീദ് കൃഷ്ണ.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!