അനിശ്ചിതകാല സമരം ആരംഭിച്ച പ്രദേശവാസികളുടെ സമരപ്പന്തൽ പോലീസ് പൊളിച്ച് മാറ്റി
1 min read
ദേശീയ പാതയിൽ മുഴപ്പിലങ്ങാട് ശ്രീനാരായണ മഠത്തിന് റോഡിന് കുറുകെ നടപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം ആരംഭിച്ച പ്രദേശവാസികളുടെ സമരപ്പന്തൽ പോലീസ് പൊളിച്ച് മാറ്റി.
വ്യാഴാഴ്ച്ച രാവിലെ 8.30എത്തിയ എടക്കാട് പോലീസാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സമര പന്തൽ പൊളിച്ചു മാറ്റിയത്.ഈ സമയം നാട്ടുകാർ സമര പന്തലിൽ എത്തിക്കൊണ്ടിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.
നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്ത് എടക്കാട് പോലീസ് സ്റ്റേഷനിൽ കൊണ്ടു പോയിരിക്കുകയാണ്എടക്കാട് സ്റ്റേഷനിലും പ്രതിഷേധ മുദ്രാവാക്യങ്ങൾ ഉയരുന്നുണ്ട്.
