കോർപറേഷൻ ഹെൽത്ത് വിഭാഗം നടത്തിയ പരിശോധനയിൽ നഗരത്തിലെ ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി
1 min read
കോർപറേഷൻ ഹെൽത്ത് വിഭാഗം നടത്തിയ പരിശോധനയിൽ നഗരത്തിലെ ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി
കണ്ണൂരിലെ പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ഡൈനേഴ്സ് ഹോട്ടലിൽ നിന്ന് ആണ് തിങ്കളാഴ്ച്ച രാവിലെ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടിയത്
പൂപ്പൽ പിടിച്ച ചിക്കനും കപ്പയും അടക്കമാണ് പിടിച്ചത്. പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കോർപറേഷൻ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന.
ഹെൽത്ത് സൂപ്രവൈസർ പി പി ബൈജുവിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. 2ദിവസം മുൻപും കോർപറേഷൻ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന നഗരത്തിൽ നടന്നിരുന്നു.