കലാമണ്ഡലം അനിഷ രമേശിന് സംഗീതത്തിൽ ഡോക്ടറേറ്റ്
1 min read
കലാമണ്ഡലം അനിഷ രമേശിന് സംഗീതത്തിൽ ഡോക്ടറേറ്റ്
കണ്ണപുരം:മൊറാഴയിലെ കലാമണ്ഡലം അനിഷ രമേശിന് കണ്ണൂർ സർവ്വകലാശാലയിൽ നിന്നും സംഗീതത്തിൽ ഡോക്ടറേറ്റ് ലഭിച്ചു. ലാസ്യ കോളേജ് ഓഫ് പെർഫോമിങ് ആർട്സിൽ സംഗീത വിഭാഗം അസി. പ്രൊഫസറാണ് അനിഷ. കണ്ണൂർ സർവകലാശാല സംഗീത വിഭാഗം അസോ. പ്രൊഫസർ ഡോ. കെ.എൽ.സരള ദേവിയുടെ കീഴിൽ രാജീവ് ഗാന്ധി നാഷണൽ ഫെലോഷിപ്പോട് കൂടിയാണ് അനിഷ ഗവേഷണം പൂർത്തിയാക്കിയത്.
കൂടുതൽ വാർത്തകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്ത് whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
കേരള കലാമണ്ഡലത്തിൽ നിന്നും ഗുരുകുല സമ്പ്രദായത്തിൽ സംഗീതത്തിൽ ബിരുദം നേടിയ അനിഷ കണ്ണൂർ സർവകശാലയിൽ നിന്നും ഒന്നാം റാങ്കോടെ സംഗീതത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കുകയുണ്ടായി. തുടർന്നാണ് ഗവേഷണ മേഖലയിലേക്ക് പ്രവേശിച്ചത്. നിലവിൽ കണ്ണൂർ അമൃതനാട്യ അക്കാദമിയുടെ പ്രിൻസിപ്പാളാണ്. മൃദംഗ വിദ്വാൻ പരേതനായ കലാമണ്ഡലം രമേശിൻ്റെയും കെ.പ്രേമയുടെയും മകളാണ്. മോറാഴയിലെ മീത്തലെ വീട്ടിൽ അനീഷാണ് ഭർത്താവ്.
മക്കൾ: അധിപ്, ആത്മിക
കൊലയ്ക്ക് കാരണം സംശയരോഗം; ഭാര്യയെ തീ കൊളുത്തി കൊന്ന കേസിലെ എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്
