ഹോസ്റ്റല്‍ മുറിയില്‍ നഴ്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ദുരൂഹതയുണ്ടെന്ന് കുടുംബം

ഹോസ്റ്റല്‍ മുറിയില്‍ നഴ്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ദുരൂഹതയുണ്ടെന്ന് കുടുംബം

ബന്തിയോട്ടുള്ള സ്വകാര്യ ആശുപത്രിയിലെ നഴ്‌സായിരുന്ന 20കാരിയായ സ്മൃതിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അതേസമയം, കൊല്ലം സ്വദേശിയായ സ്മൃതിയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് സഹോദരിയും അച്ഛനും ആരോപിച്ചു.

കൊല്ലം തെന്മലക്ക് സമീപമുള്ള ഉരുക്കുളത്ത് നിന്ന് ജോലി തേടി കാസര്‍കോട്ടേക്കു വന്നതാണ് യുവതി. ബന്തിയോട്ടുള്ള സ്വകാര്യ ആശുപത്രിയില്‍ നഴ്‌സിംഗ് ട്രെയിനിയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്മൃതിയുടെ മരണ വാര്‍ത്തയറിഞ്ഞ് അച്ഛനും സഹോദരിയും കൊല്ലത്തുനിന്ന് കാസര്‍കോട് എത്തി.

അതേസമയം കഴിഞ്ഞ ദിവസം ആശുപത്രിയില്‍ എത്തിയ രോഗിക്ക് സ്മൃതി മരുന്ന് മാറി നല്‍കിയിരുന്നുവെന്ന് മെഡിക്കല്‍ ഡയറക്ടര്‍ പറഞ്ഞു. ആന്റിബയോട്ടിക് കൊടുക്കുന്നതിന് പകരം പനിയുടെ ഇന്‍ജക്ഷന്‍ കൊടുത്തു. ഇതുമായി ബന്ധപ്പെട്ട് ഡോക്ടര്‍ വിശദീകരണം ചോദിച്ചതിന്റെ മാനസിക വിഷമം സ്മൃതിക്കുണ്ടായിരുന്നെന്ന് ആശുപത്രി മാനേജ്‌മെന്റ് സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *