2024- 25 വർഷത്തെ കുടിയാന്മല വൈസ് മെൻസ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് കുടിയാൻമല വൈസ് മെൻസ് ഹാളിൽ വച്ച് നടന്നു
1 min read
വൈസ്മെൻ ഭാരവാഹികൾ സ്ഥാനമേറ്റെടുത്തു
കുടിയാന്മല: 2024- 25 വർഷത്തെ കുടിയാന്മല വൈസ് മെൻസ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് കുടിയാൻമല വൈസ് മെൻസ് ഹാളിൽ വച്ച് നടന്നു.
വെസ്റ്റിന്ത്യാ റീജണൽ ഡയറക്ടർ വൈസ് മെൻ കെ.എം. ഷാജി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ റീജണൽ സെക്രട്ടറി വൈസ്മെൻ മധു പണിക്കർ പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞ നടത്തി.
വൈസ്മെൻ ജിമ്മി ആയിത്തമറ്റം അധ്യക്ഷത വഹിച്ച യോഗത്തിൽ ഡിസ്ട്രിക്ട് ഗവർണർ വൈസ്മെൻ മലബാർ രമേശ് ക്ലബ്ബിൽ പുതുതായി അംഗത്വമെടുത്തവർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
ഈ വർഷം ക്ലബ്ബ് നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്ക് റീജണൽ ട്രഷറർ സിജു പനച്ചിക്കൽ പുതിയ പ്രസിഡണ്ടായി ഉത്തരവാദിത്വം ഏറ്റെടുത്ത വൈസ്മെൻ ജോയ് ജോണിന് സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾക്ക് ക്ലബ്ബ് നൽകുന്ന വിദ്യാഭ്യാസ സഹായത്തിനുള്ള തുക കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.
ഡിസ്ട്രിക്ട് ഭാരവാഹികളായ വൈസ് മെൻ ജോൺ പടിഞ്ഞാത്ത് , വൈസ്മെൻ സണ്ണി മാനാടിയിൽ,സെബാസ്റ്റ്യൻ കുരിശുംമൂട്ടിൽ ,സിജോ കണ്ണേഴത്ത്,ജോയ് വണ്ടർ കുന്നേൽ,ജോസഫ് നെടുമ്പുറത്ത്,ഷിബു പനച്ചിക്കൽ ,സുരേഷ് അയിക്കൽ ,ജോർജ് കൊച്ചുകുട്ടിയാത്ത്
എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
വൈസ്മെൻമാരായ ജോബിൻസ് കണ്ണേഴത്ത്, ബിനു അനന്തക്കാട്ട്,ജോസ് മുണ്ടാംപള്ളി, ജിതിൻ ജോൺ കണ്ണേഴത്ത് ,ജാൻസമ്മ ജോയി, മിനി സെബാസ്റ്റ്യൻ സാലി മുണ്ടാംപള്ളി എന്നിവർ നേതൃത്വം നൽകി.
ഭാരവാഹികൾ:ജോയ് ജോൺ കുറിച്ചിയേൽ(പ്രസിഡണ്ട്)
സിജോ കണ്ണേഴത്ത്(സെക്രട്ടറി) ജോസഫ് നെടും പുറത്ത്(ട്രഷറർ)