ജനറല്‍ കോച്ചുകളില്‍ കാലുകുത്താനിടമില്ല, ട്രെയിനുകളില്‍ ദുരിതയാത്ര

1 min read
Share it

ജനറല്‍ കോച്ചുകളില്‍ കാലുകുത്താനിടമില്ല, ട്രെയിനുകളില്‍ ദുരിതയാത്ര

കാലുകുത്താൻ ഇടമില്ലാതെ ജനറല്‍ കോച്ചുകളില്‍ മലബാറിലെ ട്രെയിൻ യാത്രികർ ശ്വാസം മുട്ടുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിലുള്ളവർക്ക് യാത്ര നാള്‍ക്കുനാള്‍ ദുരിതമാവുകയാണ്.പലപ്പോഴും യാത്രക്കാർക്ക് ട്രെയിനുകളില്‍ കയറാനാവാത്ത സ്ഥിതിയുമുണ്ട്.

സ്ലീപ്പർ കോച്ചില്‍ കയറാമെന്നു വച്ചാല്‍ പൊലീസും സ്‌ക്വാഡും തിരഞ്ഞുപിടിച്ച്‌ ഇറക്കുകയാണ്. തെക്കു നിന്നു വരുമ്ബോള്‍ തൃശൂർ കഴിഞ്ഞാല്‍ ട്രെയിനുകളില്‍ കാലുകുത്താൻ ഇടമില്ലാതാകുകയാണ്. കോഴിക്കോട് എത്തിയാലും തിരക്ക് കുറയുന്നില്ല. കോഴിക്കോട് നിന്ന് വൈകിട്ടുള്ള നേത്രാവതി എക്സ്‌പ്രസ് കഴിഞ്ഞാല്‍ കണ്ണൂർ ഭാഗത്തേക്ക് വന്ദേഭാരത് മാത്രമാണുള്ളത്. ഇതിന് കണ്ണൂരും കാസർകോടും മംഗളൂരുവിലും മാത്രമാണ് സ്‌റ്റോപ്പുളളത്. മിക്കപ്പോഴും ടിക്കറ്റ് പോലും ലഭിക്കാറില്ല.

വടക്കൻ കേരളത്തിലേക്കുള്ള യാത്രക്കാരുടെ പ്രശ്നങ്ങള്‍ കാലങ്ങളായി നിലനില്‍ക്കുന്നുണ്ടെങ്കിലും അധികൃതരില്‍ നിന്നും ഒരു പരിഹാരവും ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. ജനറല്‍ കോച്ചുകള്‍ കൂട്ടുകയും കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുകയും ചെയ്യണമെന്നാണ് യാത്രക്കാരുടെ ആവശ്യം. നിലവില്‍ പരശുറാം എക്സ്‌പ്രസ്, ചെന്നൈ എഗ്മോർ എക്സ്‌പ്രസ്, മംഗള ലക്ഷദ്വീപ് എക്സ്‌പ്രസ്, നേത്രാവതി തുടങ്ങിയ ട്രെയിനുകളില്‍ രൂക്ഷമായ തിരക്കാണ് അനുഭവപ്പെടുന്നത്.
സതേണ്‍ റെയില്‍വേയില്‍ വരുമാനത്തില്‍ മികച്ച നേട്ടം കൈവരിക്കാൻ കണ്ണൂർ, കാസർകോട് റെയില്‍വേ സ്റ്റേഷനുകള്‍ക്ക് സാധിക്കുമ്ബോഴും സർവ്വീസുകള്‍ മെച്ചപ്പെടുത്താൻ അധികൃതർ തയ്യാറാകുന്നില്ല.

കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത് തെറ്റ് എന്ന് സി.പി.എം ജില്ല സെക്രട്ടറി എം വി ജയരാജൻ

മുന്നറിയിപ്പില്ലാതെ റൂട്ട് മാറ്റം

കണ്ണൂരില്‍ നിന്ന് ബംഗൂളൂരുവിലേക്കും തിരിച്ചുമുള്ള എക്സ്‌പ്രസ് ട്രെയിൻ അപ്രഖ്യാപിതമായി റൂട്ട് മാറ്റുന്നത് പതിവാണ്.
മംഗുളൂരു വഴി ബംഗളൂരുവിലേക്കുള്ള ട്രെയിനാണ് പാലക്കാട് ജംഗ്ഷൻ വഴിയുള്ള റൂട്ടിലേക്ക് മാറ്റുന്നത്. ചില ദിവസങ്ങളില്‍ പാലക്കാട് സേലം ജംഗ്ഷൻ വഴിയായിരുന്നു സർവീസ്.

യാത്രക്കാർ കൂടി

ദേശീയപാത നിർമ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ റോഡ് വഴിയുള്ള യാത്ര പലരും കുറച്ചു. പെട്രോള്‍, ഡീസല്‍ വില താങ്ങാൻ പറ്റാത്ത വിധം ഉയർന്നതോടെ സ്വന്തം വാഹനങ്ങളില്‍ യാത്ര ചെയ്തിരുന്നവരും ട്രെയിനുകളില്‍ യാത്ര ചെയ്യാൻ നിർബദ്ധിതരായി.

കാസർകോടിന് എന്നും നിരാശ

പുതുതായി അനുവദിച്ച ഷൊർണൂർ-കണ്ണൂർ സ്‌പെഷ്യല്‍ ട്രെയിൻ കാസർകോട് വരെ നീട്ടണമെന്ന് ആവശ്യം ശക്തമാണ്. ട്രെയിൻ കാസർകോട് വരെ നീട്ടിയാല്‍ യാത്രക്കാരുടെ ദുരിതം ഒരു പരിധിവരെ ഇല്ലാതാക്കാം. ഷൊർണൂർ – കണ്ണൂർ റൂട്ടില്‍ ആഴ്ചയില്‍ നാല് ദിവസമാണ് പുതിയ പാസഞ്ചർ ഓടുന്നത്. രാത്രിയിലുള്ള ജനശതാബ്ദിയും എക്സിക്യൂട്ടീവും കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കും. 6.29നു പരശുറാമും 6.40ന് നേത്രവതിയും പോയാല്‍ പിന്നെയുള്ളത് 10.38ന് വരുന്ന വന്ദേഭാരത് ആണ്. ഇതിനിടയില്‍ നാല് മണിക്കൂറോളം വണ്ടിയില്ല. അതുകൊണ്ട് തന്നെ കാസർകോട് ഭാഗത്തേക്ക് സാധാരണക്കാരുടെ ആശ്രയം കെ.എസ്.ആർ.ടി.സി ബസ് മാത്രമാണ്. രാത്രി 7.40 നു കണ്ണൂരില്‍ എത്തന്ന പുതിയ ട്രെയിൻ കാസർകോട് വരെ നീട്ടിയാല്‍ 9.30 ഓടെ കാസർകോട് എത്താൻ സാധിക്കും.

ഹോസ്പിറ്റലുകളിൽ സൗജന്യ ചികിത്സ വേണോ? ഹെൽത്ത് ചെക്കപ്പ് ഇല്ലാതെ ഏത് പ്രായക്കാർക്കും ഹെൽത്ത് ഇൻഷൂറൻസ് കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!