പൃഥ്വിരാജ് മികച്ച നടൻ; ബീന ചന്ദ്രൻ, ഉർവശി മികച്ച നടി: അവാർഡുകൾ വാരിക്കൂട്ടി ആടുജീവിതം

പൃഥ്വിരാജ് മികച്ച നടൻ; ബീന ചന്ദ്രൻ, ഉർവശി മികച്ച നടി: അവാർഡുകൾ വാരിക്കൂട്ടി ആടുജീവിതം

54ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു. മികച്ച തിരക്കഥ ഉൾപ്പടെ നാല് പുരസ്കാരങ്ങള്‍ നേടി ആടുജീവിതം തിളങ്ങുന്നു.

ജനപ്രിയ ചിത്രത്തിനുളള പുരസ്കാരം ആടുജീവിതത്തിന്, ഇതേ ചിത്രത്തിലെ പ്രകടനത്തിന് കെ ആർ ഗോകുലിന് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു. അവലംബിത തിരക്കഥ, ഛായാഗ്രഹണം, മേക്കപ്പ് എന്നീ പുരസ്കാരങ്ങൾ ആടുജീവിതം നേടി.

ദേശീയപതാക ഉയർത്തിയ ഇരുമ്പ് കൊടിമരം മാറ്റുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി; യുവ വൈദികൻ ഷോക്കേറ്റ് മരിച്ചു

കാതലിലെ അഭിനയത്തിന് സുധി കോഴിക്കോടിനും ഗഗനചാരി സിനിമയ്ക്കും പ്രത്യേക ജൂറി പരാമർശം. മികച്ച നടിമാരായി ഉർവശിയെയും (ഉള്ളൊഴുക്ക്), ബീന ആർ ചന്ദ്രൻ (തടവ്) എന്നിവരെയും മികച്ച നടനായി പൃഥ്വിരാജിനെയും തിരഞ്ഞെടുത്തു.

തടവ് സിനിമയുടെ സംവിധായകൻ ഫാസില്‍ റസാഖാണ് മികച്ച നവാഗത സംവിധായകൻ. മാത്യൂസ് പുളിക്കൽ ആണ് പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം (കാതൽ), ജസ്റ്റിൻ വർഗീസ് മികച്ച സംഗീത സംവിധായകൻ (ചിത്രം: ചാവേർ).

ഹോസ്പിറ്റലുകളിൽ സൗജന്യ ചികിത്സ വേണോ? ഹെൽത്ത് ചെക്കപ്പ് ഇല്ലാതെ ഏത് പ്രായക്കാർക്കും ഹെൽത്ത് ഇൻഷൂറൻസ് കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *