മുത്തപ്പൻ വെള്ളാട്ടം: മണ്ണാൻ വണ്ണാൻ സമുദായങ്ങളെ ഒഴിവാക്കുന്നതായി ആരോപണം

1 min read
Share it

മുത്തപ്പൻ വെള്ളാട്ടത്തിന് വാങ്ങുന്ന കോള് പണം (കൂലി) നിലവിൽ വാങ്ങിക്കൊണ്ടിരിക്കുന്നതിൽ നിന്നും വളരെയേറെ കുറച്ച് വാങ്ങിക്കൊളളണമെന്ന തീയ്യക്ഷേമ സഭയുടെ സമീപനം അംഗീകരിക്കാനാവില്ലെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മണ്ണാൻ -വണ്ണാൻ സമുദായ സംഘം-എംവിഎസ്എസ് – ഭാരവാഹികൾ പ്രസ്ക്ലബിൽ പറഞ്ഞു.

ഓരോ പ്രദേശത്തും വ്യത്യസ്‌തമായ തരത്തിലാണ് കോള് വാങ്ങികൊണ്ടിരിക്കുന്നത്. അതുകൊണ്ട് നിലവിലെ രീതി തന്നെ തുടരണം. മടക്കരയിൽ കഴിഞ്ഞ മാസം വണ്ണാൻ സമുദായത്തേയും, മലയൻ സമുദായത്തേയും ഒഴിവാക്കി ഇതര സമുദായത്തിൽപ്പെട്ടവരെ കൊണ്ട് മുത്തപ്പൻ കെട്ടിയാടിക്കുകയും തീയ്യ സമുദായത്തിൽപ്പെട്ടവർ ചെണ്ടകൊട്ടുകയും ചെയ്തു.

വയനാട് പ്രകൃതി ദുരന്തം: ദുരിദാശ്വാസ സഹായനിധി കൈമാറി

തീയ്യസമുദായത്തിൽപ്പെട്ടവർ വാദ്യം കൈകാര്യം ചെയ്തത് ആചാര ലംഘനമാണ്.പാരമ്പര്യ തൊഴിൽ എടുത്ത് ജീവിക്കാനുള്ള അവകാശമാണ് നിഷേധിക്കുന്നത്. ഇത്തരം കൈയേറ്റം അവസാനിപ്പിക്കണം

വാർത്താ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി സുരേന്ദ്രൻ കോവൂർ, ജില്ലാ ജോ.സെ ശശിധരൻ പൂമംഗലം, ജില്ലാ കൺവീനർ മനോജ് പെരുവണ്ണാൻ, ശശി പെരുവണ്ണാൻ, ശിവൻ പിപ്പിനിശ്ശേരി പങ്കെടുത്തു.

ഹോസ്പിറ്റലുകളിൽ സൗജന്യ ചികിത്സ വേണോ? ഹെൽത്ത് ചെക്കപ്പ് ഇല്ലാതെ ഏത് പ്രായക്കാർക്കും ഹെൽത്ത് ഇൻഷൂറൻസ് കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!