മാലിന്യം കളയാൻ പോയി; കൊച്ചിയിൽ പ്ലസ് വൺ വിദ്യാർത്ഥിനി കായലിൽ വീണു

1 min read
Share it

മാലിന്യം കളയാൻ പോയി; കൊച്ചിയിൽ പ്ലസ് വൺ വിദ്യാർത്ഥിനി കായലിൽ വീണു

കൊച്ചി: കൊച്ചി നെട്ടൂരിൽ പ്ലസ് വൺ വിദ്യാർത്ഥിനി കായലിൽ വീണു. 16 വയസ്സുകാരി ഫിദയാണ് കായലിൽ വീണത്. മാലിന്യം കളയാനായി കായലിന് അരികിലേക്ക് പോയപ്പോഴാണ് അപകടം ഉണ്ടായത്. ചെളിയില്‍ കാല് വഴുതി വീഴുകയായിരുന്നു. കുട്ടിക്കായി സ്ഥലത്ത് തെരച്ചിൽ തുടരുകയാണ്. ഫയർ ഫോ‌ഴ്സിന്റെ സ്കൂബ ടീമ്മും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്.

നിലമ്പൂർ സ്വദേശികളായ ഫിറോസ് ഖാൻ – മുംതാസ് ദമ്പതികളുടെ മകളാണ് ഫിദ. ഇവർ പ്രദേശത്ത് ഒന്നര മാസമായിട്ട് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. കായലിൽ നല്ല ഒഴുക്കുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

ഹോസ്പിറ്റലുകളിൽ സൗജന്യ ചികിത്സ വേണോ? ഹെൽത്ത് ചെക്കപ്പ് ഇല്ലാതെ ഏത് പ്രായക്കാർക്കും ഹെൽത്ത് ഇൻഷൂറൻസ് കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!