വിദ്യാർത്ഥി കുളിമുറിയിൽ കുഴഞ്ഞു വീണു മരിച്ചു
1 min readവിദ്യാർത്ഥി കുളിമുറിയിൽ കുഴഞ്ഞു വീണു മരിച്ചു
കാസർകോട് : ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ പഠിക്കുന്ന പത്താം തരം വിദ്യാർത്ഥി സി കെ മുഹമ്മദ് ഷെബീറിൻ്റെ വേർപാട് സ്കൂളിനേയും നാടിനെ നടുക്കത്തിലാക്കി.
ഇന്നലെ ഉപ്പളയിലെ ബന്ധുവീട്ടിലായിരുന്ന ഷെബീർ ഇന്ന് തിരിച്ചു വന്നതിനു ശേഷം 7 മണിക്ക് വീട്ടിലെ കുളിമുറിയിൽ കുളിക്കാൻ കയ റിയതായിരുന്നു. അരമണിക്കൂർ സമയം കഴിഞ്ഞും പുറത്തിറങ്ങി കാണാതായതിനെ തുടർന്ന് ഉപ്പയും ഉമ്മയും അയൽവാസിയും ചേർന്ന് കുളിമുറി വാതിൽ കുത്തിതുറന്നു നോക്കിയപ്പോഴാണ് ഷെബീർ താഴെ വീണുകിടക്കുന്നത് കണ്ടത്. ഉടൻ സ്വകാര്യ ആശുപത്രിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.